കാലവസ്ഥ വ്യതിയാനം: നാളികേരം കുറയുന്നു ദുരിതക്കയത്തില്‍ കര്‍ഷകര്‍
ഉരുവച്ചാല്‍: കാലാവസ്ഥ വ്യതിയാനവും തെങ്ങിന്റെ രോഗബാധയും മൂലം നാളികേരക്ഷാമം രൂക്ഷമായതോടെ കര്‍ഷകര്‍ ദുരിതത്തിലായി. മുന്‍ കാലങ്ങളില്‍ വര്‍ഷത്തില്‍ നാലും, അഞ്ചും തവണ കൃഷിയിടങ്ങളില്‍ നിന്നും തേങ്ങ ലഭിക്കാറുണ്ടെങ്കിലും ഇപ്പോള്‍ രണ്ടും മൂന്നും തവണ മാത്രമാണ് തേങ്ങയിടാന്‍ കഴിയുന്നുള്ളൂ.
മുന്‍ കാലങ്ങളില്‍പുരിയടത്തില്‍ നിന്നും നാളികേരം വീട്ടുമുറ്റത്ത് നിറയെകൂട്ടിയിടുമായിരുന്നു. എന്നാലിന്ന് നാമമാത്രമായി മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു.കഴിഞ്ഞ കുറച്ചു കാലങ്ങളായുള്ള കാലാവസ്ഥയിലെ മാറ്റവും വ്യാപകമായ മണ്ഡരിരോഗബാധയും മുലം തെങ്ങുകളില്‍ വിരലില്‍ എണ്ണാവുന്ന നാളികേരം മാത്രമെ ഉണ്ടാവുന്നുള്ളൂ. ഒരു കാലത്ത് ആര്‍ക്കും വേണ്ടാതിരുന്ന നാളികേരത്തിന് ഇന്ന് മാര്‍ക്കറ്റില്‍ ഒരു വിധം നല്ല വില ലഭിക്കുന്നുണ്ടെങ്കിലും ഉല്‍പാദനം കുത്തനെ ഇടിഞ്ഞതാണ് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായത്. തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞകാലത്ത് തെങ്ങുകള്‍ക്ക് വളമിടുന്നതും മറ്റും മിക്ക കര്‍ഷകര്‍ പിന്തിരിഞ്ഞിരുന്നു.അതും രോഗബാധ വര്‍ധിക്കാനും കാരണമായി. പുരിയടങ്ങളില്‍ നിന്നും സാധാരണലഭിക്കുന്ന നാളികേരവും കുറഞ്ഞതോടെ വീട്ടിലെ ആവശ്യത്തിന് പോലും തികയുന്നില്ലന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."