HOME
DETAILS

ആതുരാലയങ്ങളിലെ ഇഫ്താര്‍ വിരുന്ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  
backup
May 27 2017 | 01:05 AM

%e0%b4%86%e0%b4%a4%e0%b5%81%e0%b4%b0%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%ab%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

തൊട്ടില്‍പ്പാലം: എസ്.കെ.എസ്.എസ്.എഫ് കുറ്റ്യാടി മേഖല കമ്മിറ്റി റമദാനില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഭക്ഷണ വിതരണ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സംഘാടകര്‍ അറിയിച്ചു. കുറ്റ്യാടിയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് റമാദാന്‍ മുപ്പത് ദിനവും മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നോമ്പുതുറ-അത്താഴ വിഭവങ്ങള്‍ എത്തിച്ചു നല്‍കുന്നത്. അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന വിതരണ പരിപാടി ഈ പ്രാവശ്യം സമീപ പ്രദേശമായ തൊട്ടില്‍പ്പാലത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
നോമ്പ് ഒന്നു മുതല്‍ ആരംഭിക്കുന്ന ഭക്ഷണദാനം സമാപനമെന്നോണം പെരുന്നാള്‍ ദിനത്തിലും ജാതി-മത ഭേദമന്യേ വിപുലമായി നല്‍കുന്നുണ്ട്. ദിവസവും പതിനഞ്ചായിരം രൂപ കണക്കാക്കി നാലര ലക്ഷത്തോളം രൂപ ചെലവിലാണ് റമദാന്‍ മുപ്പത് വരെയുള്ള കാലയളവില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. ഓരോ ദിവസവും രാവിലെ ചീഫ് കോഓര്‍ഡിനേറ്റര്‍മാര്‍ ആശുപത്രികളിലെത്തി ആവശ്യക്കാര്‍ക്ക് ടോക്കണ്‍ നല്‍കുന്നതനുസരിച്ചാണ് ഭക്ഷണം തയാറാക്കുന്നതും നല്‍കുന്നതും.
ഇതിനായി മേഖലയിലെ മുപ്പത് ശാഖകളില്‍ നിന്നായി മുന്നൂറോളം സേവന സന്നദ്ധരായ വിഖായ വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ടി.പി മജീദ് കൊടക്കല്‍, യു.കെ അബ്ദുല്‍ ഹമീദ് ഹാജി, ഡോ. സമീര്‍ അഹമ്മദ്, ടി.പി റഫീഖ് കൊടക്കല്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കൂട്ടക്കൊല; പ്രതിയുടെ മൊഴിയിൽ ദുരൂഹത

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-24-02-2025

PSC/UPSC
  •  6 days ago
No Image

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി വാടകക്ക് താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  6 days ago
No Image

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ആഗോള എയര്‍ലൈനുകളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

latest
  •  6 days ago
No Image

പെൺകുട്ടികൾ താമസിക്കുന്ന അനാഥാലയത്തിലേക്ക് രാത്രി കല്ലെറിഞ്ഞു; ചോദ്യംചെയ്ത യുവാവിനെ കുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ

Kerala
  •  6 days ago
No Image

എംഎൽഎസ്സിൽ മെസിക്ക് പുതിയ എതിരാളി? സൂപ്പർതാരത്തെ റാഞ്ചാൻ അമേരിക്കൻ ക്ലബ്

Football
  •  6 days ago
No Image

ബംഗ്ലാദേശി കാമുകനെ കാണാന്‍ സലാലയിലെത്തി തായ് യുവതി, പിന്നാലെ കാണാതായി, ഒടുവില്‍ കണ്ടെത്തിയത് കത്തിക്കരിഞ്ഞ് ചാരമായ നിലയില്‍

oman
  •  6 days ago
No Image

രവീന്ദ്രജാലം! ഇവന് മുന്നിൽ സച്ചിനും കീഴടങ്ങി, പിറന്നത് പുതുചരിത്രം

Cricket
  •  6 days ago
No Image

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അയല്‍വാസിക്ക് 8 വര്‍ഷം തടവും പിഴയും

Kerala
  •  6 days ago
No Image

കാര്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ കാലിഫോർണിയ പാപ്പരാകും; ഇലോൺ മസ്‌ക്

International
  •  6 days ago