വരള്‍ച്ചയില്‍ നെല്‍കൃഷി കൈവിടാതെ മാതമംഗലം നെല്കതിര് കര്‍ഷക സംഘം
സുല്‍ത്താന്‍ ബത്തേരി: കനത്തവേനലില്‍ വെള്ളക്ഷാമം രൂക്ഷമായി അനുഭവപെടുമ്പോഴും പരമ്പരാഗതമായി ചെയ്തുപോന്ന നെല്‍കൃഷിയെ കൈവിടാതെ മാതമംഗലം നെല്കതിര് കര്‍ഷക സംഘം.
കനത്ത വേനലില്‍ വെള്ളം കിട്ടാതെ ജില്ലയില്‍ പുഞ്ചകൃഷി ഇല്ലാതായ സാഹചര്യത്തില്‍ പാരമ്പരാഗതമായി ചെയ്തുപോന്നിരുന്ന നെല്‍കൃഷിയെ നെഞ്ചോട് ചേര്ത്തുകൊണ്ടുപോകുകയാണ് മാതമംഗലത്തെ നെല്കതിര് കര്‍ഷകസംഘം.
പ്രദേശത്തെ പാടങ്ങള്‍ തരിശുകിടക്കുമ്പോഴാണ് ഇവര്‍ കുഴല്‍കിണര്‍ കുഴിച്ച് പുഞ്ചകൃഷി ഇറക്കിയത്.
സംഘത്തിലെ 35 പേരുടെ പേരിലുള്ള 50 ഏക്കര്‍ പാടത്തില്‍ 4 ഏക്കറിലാണ് ഇവര്‍ കുഴല്‍കിണറിലെ വെള്ളം ഉപയോഗിച്ച് പുഞ്ചകൃഷി ഇറക്കിയത്. വന്യമൃഗങ്ങളില്‍ നിന്നും മറ്റും വിള സംരക്ഷിക്കാന്‍ ഉറക്കമൊഴിച്ച് വിളയിച്ചെടുത്ത നെല്ല് കൊയ്തെടുക്കുന്ന സന്തോഷത്തിലാണ് ഇവര്‍.
വളരെ കഷ്ടപെട്ടാണ് ഇത്തരത്തില്‍ നെല്‍കൃഷി ഇറക്കുന്നതെന്നും അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം ലഭിക്കണമെന്നാണ് സംഘം പ്രസിഡന്റ്് ഭാസ്ക്കരന്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."