HOME
DETAILS
MAL
ജല അതോറിറ്റി ഓഫിസുകളില്‍ മിന്നല്‍ പരിശോധന
backup
July 18 2019 | 20:07 PM
തിരുവനന്തപുരം: ജല അതോറിറ്റിയുടെ സംസ്ഥാനത്തെ സബ് ഡിവിഷണല്‍ ഓഫിസുകളില്‍ മിന്നല്‍ പരിശോധന.
ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് 'ഓപറേഷന് പഴ്സ്' എന്ന പേരില്‍ മിന്നല്‍പരിശോധന നടത്തിയത്. രാവിലെ എട്ടിന് ആരംഭിച്ച പരിശോധന വൈകിട്ട് ആറുവരെ നീണ്ടുനിന്നു.
സബ് ഡിവിഷണല്‍ ഓഫിസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍നിന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധനയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. പിരിച്ചെടുക്കുന്ന വെള്ളക്കരം ഉദ്യോഗസ്ഥര്‍ യഥാസമയം ബാങ്കില്‍ അടയ്ക്കാതിരിക്കുന്നത് അടക്കമുള്ള പരാതികളാണ് ഉയര്‍ന്നത്.
അസി.എക്സിക്യുട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓരോ ഓഫിസിലും പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."