കണ്ണീരിലാണ്ട് പള്ളിപ്പുറം ശ്രീപാദം കോളനി നിവാസികള്‍
പള്ളിപ്പുറം: വയലിന്‍ എന്ന കല ജനകീയമാക്കി അതിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച മഹാപ്രതിഭയുടെ വിയോഗം പള്ളിപ്പുറം ശ്രീപാദം കോളനി നിവാസികളെ കണ്ണീരിലാഴ്ത്തി. നിരവധി പേരുടെ അപകട മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ശ്രീ പാദം കോളനിക്ക് മുന്നിലെ ദേശീയപാതക്ക് മുന്നില്‍ തന്നെയായിരുന്നു കേരളത്തിന്റെ അഭിമാനകലാകരനും അപകടത്തില്‍പ്പെട്ടത്.
അപകടം നടന്ന നിമിഷം മുതല്‍ അദ്ദേഹത്തിന്റെ തിരിച്ച് വരവിനായുള്ള പ്രാര്‍ഥനയിലായിരുന്നു ഈ ഗ്രാമവും ഇവിടത്തെ മനുഷ്യരും. അപകടം നടന്നതിന് ശേഷമുള്ള വാര്‍ത്തകളില്‍ ബാലഭാസ്‌ക്കറിന്റെ തിരിച്ച് വരവില്‍ ഏറെ പ്രതീക്ഷയിലായിരുന്നു ഈ ഗ്രാമം മുഴുവനും. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ വിയോഗവാര്‍ത്തയറിഞ്ഞതോടെ ഈ കോളനിവാസികള്‍ ഏറെ വിഷമിച്ച അവസ്ഥയാണ്. വെളുപ്പിന് തന്നെ കോളനിവാസികള്‍ സംഘടിച്ച് അപകടം നടന്ന സ്ഥലത്ത് ബാലഭാസ്‌ക്കറിന്റെ ചിത്രം വച്ച് കരികൊടിയും നാട്ടി ദുഃഖത്തില്‍ പങ്കുചേര്‍ന്നു. ഇത് കണ്ട് ദേശീയപാതവഴി പോയ നൂറുകണക്കിന് വാഹനങ്ങളാണ് അപകട സ്ഥലത്ത് നിര്‍ത്തി അല്‍പ്പനിമിഷം അവിടെ തങ്ങിയ ശേഷമാണ് കടന്നുപോയത്. കഴിഞ്ഞ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ പള്ളിപ്പുറം സി.ആര്‍.പി.എഫിനടുത്തെ ശ്രീപാദം കോളനിക്ക് മുന്നിലെ മരത്തില്‍ ഇടിച്ചുകയറിയത്. അപകടത്തില്‍പ്പെട്ട് മകള്‍ തേജസ്വിനി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ദൈവം കനിഞ്ഞ് കിട്ടിയ പൊന്ന് മോളുടെ വേര്‍പാട് ഈ പ്രദേശമാകെ ദുഃഖം തളംകെട്ടി നിന്നിരുന്നു. ആ ദുഃഖത്തില്‍ നിന്നും മോചിതമാകുന്നതിന് മുമ്പ് ഇന്നലെ പ്രിയതമയേ തനിച്ചാക്കി ബാലുവും മകളുടെ അടുത്തേക്ക് യാത്രയായത് പ്രദേശമാകെ ശോകമൂകമാക്കിയിരിക്കുകയാണ്. ബാലഭാസ്‌ക്കറിന്റെ മകളുടെയും മരിക്കാത്ത ഓര്‍മകളിലായിരിക്കും പള്ളിപ്പുറത്തെ ഓരോ മനുഷ്യനിലും.
വിയോഗ വാര്‍ത്ത അറിഞ്ഞ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വിടവാങ്ങിയ ബാലഭാസ്‌ക്കറിന്റെയും മകള്‍ തേജസ്വിനിയുടെയും ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് ചിത്രങ്ങളാണ് നിറഞ്ഞ് നിന്നിരുന്നത്. അപകടങ്ങള്‍ പതിയിരിക്കുന്ന പള്ളിപ്പുറത്ത് നിരവധി പേരുടെ ജീവനകളാണ് പൊലിഞ്ഞത് ചൊലിത്ത് കൊണ്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനും രണ്ടുകിലോമീറ്ററിനപ്പുറം തോന്നയ്ക്കലില്‍ നടന്‍ സുരേഷ് ഗോപിയുടെ വാഹനം അപകടത്തില്‍പെട്ട് അദ്ദേഹത്തിന്റെ മകള്‍ മരിച്ചതും വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും മായാതെ മറയാതെ ഇവിടുള്ളവര്‍ ഓര്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."