വിമതയുടെ പിന്തുണ യു.ഡി.എഫിന്
സ്വന്തം ലേഖകന്‍
കോട്ടയം: കോട്ടയം നഗരസഭാ കൗണ്‍സിലിലേക്ക് വിജയിച്ച കോണ്‍ഗ്രസ് വിമതയുടെ പിന്തുണ യു.ഡി.എഫിന്. ഇതോടെ നഗരസഭയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 22 വീതം സീറ്റുകളായി. ഇനി നഗരസഭാ അധ്യക്ഷയാരെന്ന് നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടി വരും. 52 -ാം വാര്‍ഡില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി ബിന്‍സി സെബാസ്റ്റ്യനാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ന് കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് വിമതയുടെ നിലപാട് പ്രഖ്യാപനം.
ഒരു സീറ്റിന് മുന്പിലെത്തിയ എല്‍.ഡി.എഫും പിന്തുണ തേടി ഇവരെ സമീപിച്ചെങ്കിലും അവസാന രണ്ടര വര്‍ഷമേ അധ്യക്ഷ സ്ഥാനം നല്‍കൂവെന്ന വ്യവസ്ഥ ബിന്‍സിക്ക് സ്വീകാര്യമായില്ല. അഞ്ചു വര്‍ഷവും ചെയര്‍പേഴ്സണ്‍ സ്ഥാനം തന്നാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ബിന്‍സിയുടെ നിലപാട്. എന്നാല്‍ ഏതു വിധേനയും കോട്ടയം നഗരസഭയില്‍ ഭരണം നിലനിര്‍ത്തുകയെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. അതിനാല്‍ ബിന്‍സിയുടെ ആവശ്യം അംഗീകരിച്ചു പിന്തുണ സ്വീകരിക്കുകയായിരുന്നു. ഭരണത്തിനായുള്ള അവകാശ വാദത്തില്‍ നിന്ന് പിന്മാറാത്ത സി.പി.എം നറുക്കെടുപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
നറുക്കെടുപ്പില്‍ വിജയിച്ചാല്‍ മുതിര്‍ന്ന അംഗമായ പി.എന്‍ സരസമ്മാള്‍, അഡ്വ: ഷീജാ അനില്‍ എന്നിവരിലൊരാള്‍ ചെയര്പേഴ്സനാകാനാണ് സാധ്യത. യു.ഡി.എഫിന് അനുകൂലമായി നറുക്കെടുപ്പ് വന്നാല്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷ സ്ഥാനം ലഭിക്കും. കോണ്‍ഗ്രസിന് ഉപാധ്യക്ഷ സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ബിന്‍സി എട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇടതു സ്വതന്ത്രയെ 52 -ാം വാര്‍ഡില്‍ പരാജയപ്പെടുത്തിയത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."