നിരോധിത തുര്‍ക്കി കറന്‍സികളുമായി അഞ്ചുപേര്‍ പിടിയില്‍
നിലമ്പൂര്‍: പത്ത് കോടിരൂപയോളം മൂല്യമുള്ള നിരോധിത ടര്‍ക്കിഷ് ലിറ കറന്‍സികളുമായി നിലമ്പൂരില്‍ അഞ്ചുപേര്‍ പിടിയിലായി. എടപ്പാള്‍ കാഞ്ഞിരമുക്ക് കരിങ്കല്ലത്താണി സ്വദേശി തെക്കേകരയില്‍ അബ്ദുല്‍ സലാം (45), ആലപ്പുഴ കായംകുളം പള്ളിക്കല്‍ സ്വദേശി സന്തോഷ് നിവാസില്‍ സന്തോഷ് കുമാര്‍ (45), കായംകുളം പള്ളിക്കല്‍ മഞ്ചാടിത്തറ സ്വദേശി ശ്രീ കമലാലയം വീട്ടില്‍ ശ്രിജിത്ത് കൃഷ്ണന്‍ (39), എറണാകുളം വൈപ്പിന്‍ എടവനക്കാട് സ്വദേശി ചുള്ളിപറമ്പന്‍ വീട്ടില്‍ സി.എച്ച് സലീം (53), പാലക്കാട് മുണ്ടൂര്‍ വെളിക്കാട് സ്വദേശി പാറക്കല്‍ വീട്ടില്‍ ജംഷീര്‍ (29) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലിസ് മേധാവി പ്രതീഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് സംഘം വലയിലായത്.
കറന്‍സികളുമായി കാറില്‍ തമിഴ്‌നാട്ടിലേക്ക് പോവുന്നതിനിടെ നിലമ്പൂര്‍ വെളിയംതോട്‌വച്ച് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, നിലമ്പൂര്‍ സി.ഐ കെ.എം ബിജു എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. കാറും കസ്റ്റഡിയിലെടുത്തു. 198 നോട്ടുകളാണ് സംഘത്തിന്റെ പക്കല്‍ ഉണ്ടായിരുന്നത്.. പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പൊലിസും നിലമ്പൂര്‍ പൊലിസിന്റെ സ്‌നിഫര്‍ ടീമും കുഴല്‍പ്പണ ഇടപാടുകാരുടെ വിവരങ്ങള്‍ രഹസ്യമായി ചോര്‍ത്തിയാണ് സംഘത്തെ വലയിലാക്കിയത്.
ജില്ലയില്‍ വിദേശ കറന്‍സികളുടെ കോടികളുടെ വിനിമയം നടക്കുന്നുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം വന്‍കിട സംഘങ്ങളെ കുറിച്ച് പൊലിസിന് വ്യക്തമായ വിവരങ്ങള്‍ പ്രതികളില്‍നിന്ന് ലഭിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തില്‍ നിലമ്പൂര്‍ എസ്.ഐ കെ.എം ആന്റണി, പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ ടീം, നിലമ്പൂര്‍ സ്‌നിഫര്‍ ടീം എന്നിവയിലെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരായ സി.പി മുരളി, എന്‍.ടി കൃഷ്ണകുമാര്‍, എം. മനോജ് കുമാര്‍, ടി. ശ്രീകുമാര്‍, സുധീഷ്, സുരേഷ്, പ്രദീപ്, ജയരാജന്‍, റെഹിയാനത്ത് എന്നിവരുമുണ്ടായിരുന്നു. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."