HOME
DETAILS
MAL
മരണാനന്തരവും തനത് ശൈലിക്ക് ഉടമയായി നജ്മല്‍ബാബു
backup
October 04 2018 | 03:10 AM
കൊടുങ്ങല്ലൂര്‍: മരണാനന്തരവും തനത് ശൈലിക്ക് ഉടമയായി നജ്മല്‍ ബാബുവെന്ന ടി.എന്‍ ജോയി.ജീവിതകാലം മുഴുവന്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ടി.എന്‍ ജോയി എന്ന നജ്മല്‍ ബാബു മരണശേഷവും തന്റെ വ്യത്യസ്തമായ ശൈലിയിലൂടെ ചര്‍ച്ചാ വിഷയമായി. നക്സല്‍ പ്രസ്ഥാനത്തില്‍ തുടങ്ങി, ഒടുവില്‍ ചുംബന സമരവും, കന്യാസ്ത്രീ സമരവും വരെ തന്റെ ആശയ പ്രചാരണ വേദിയാക്കിയ. ടി.എന്‍ ജോയി മരണ ശേഷവും തന്റെ സംഘര്‍ഷാത്മകത നിലനിര്‍ത്തി. ജോയിയുടെ സംസ്ക്കാരത്തെ ചൊല്ലിയുള്ള തര്‍ക്കം പൊലിസ് മൈതാനിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. പൊതുദര്‍ശന വേദിയില്‍ സമരമുറ തുറന്ന സുഹൃത്തുക്കള്‍ ടി.എന്‍ ജോയിക്ക് സമരോത്സുകമായ യാത്രയയപ്പാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."