എന്‍.ആര്.ഐ ബിസിനസുകാരന് താജ് ഹോട്ടലില്‍ മരിച്ച നിലയില്‍
ഡല്‍ഹി: ഇന്ത്യന്‍ വംശജനായ എന്‍.ആര്.ഐ ബിസിനസുകാരനെ ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 35 വയസുകാരനായ മുന്നി ജെയ്റ്റിലിയെയാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമേരിക്കന്‍ പൗരനായ ഇയാള്‍ പിതാവിന്റെ ഫോണ്‍കോളുകള്‍ അറ്റന്റ് ചെയ്യാതായതോടെയാണ് കാണാതായ വിവരം അറിയുന്നത്.
ഹോട്ടലിലെ റിസപ്ഷനില്‍ വിളിച്ച് മകന്റെ കാര്യം അന്വേഷിച്ച പിതാവ് മകനെ ബന്ധപ്പെടാനും ശ്രമിച്ചിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജെയ്റ്റ്ലിയെ കണ്ടെത്തിയത്. ഹോട്ടലിലെ ആറാം ഫഌറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പൊലിസ് അന്വേഷണത്തില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.
അവിവാഹിതനായ ജെയ്റ്റ്ലി കുടുംബത്തോടൊപ്പം യു.എസിലാണ് താമസം. ബിസിനസ് ആവശ്യാര്‍ഥമാണ് ഇന്ത്യയിലേക്ക് വന്നത്. വ്യാഴാഴ്ച മുതല്‍ ഹോട്ടലില്‍ തങ്ങുകയായിരുന്നെന്ന് പൊലിസ് ഉദ്യോഗസ്ഥന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."