സര്‍വീസ് വിമാനത്തില്‍ പോയി, എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചത് പാകിസ്താന്റെ തന്നെ വിദേശമന്ത്രി, ഉന്നത ഉദ്യോഗസ്ഥരെത്തിയില്ല- ഇമ്രാന്‍ ഖാന്റെ യു.എസ് സന്ദര്‍ശനം ഇങ്ങനെ
വാഷിങ്ടണ്‍: യു.എസില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരൊന്നുമെത്തിയില്ല. ചെലവു ചുരുക്കാന്‍ വേണ്ടി, സ്വകാര്യ ജെറ്റിനു പകരം ഖത്തര്‍ എയര്‍വേയ്‌സിലാണ് ഇമ്രാന്‍ ഖാന്‍ പാകിസ്താനിലെത്തിയത്.
ദല്ലാസ് വിമാനത്താവളത്തിലെത്തിയ ഇമ്രാന്‍ ഖാനെ സ്വീകരിക്കാന്‍ യു.എസ് ഉന്നത ഉദ്യോഗസ്ഥര്‍ ആരും എത്തിയില്ല. തുടര്‍ന്ന്, മെട്രോയില്‍ കയറി പാക് പ്രതിനിധി സംഘത്തിന്റെ വീട്ടിലെത്തുകയും ചെയ്തു.
ഇമ്രാന്‍ ഖാനെ യു.എസ് അപമാനിച്ചിരിക്കുകയാണെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ കമന്റിടുന്നത്. സ്വീകരണം ഒരുക്കാന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് പാകിസ്താന്‍ 2,50,000 ഡോളര്‍ വാഗ്ദാനം ചെയ്തുവെന്നും എന്നാല്‍ അതുപോലും നിരസിച്ചുവെന്നും മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു.
ഇമ്രാന്‍ ഖാനെ സ്വീകരിക്കാന്‍ പാക് വിദേശ മന്ത്രി ഷാ മഹ്മൂദ് ഖുറൈഷിയാണ് എയര്‍പോര്‍ട്ടിലുണ്ടായത്. അദ്ദേഹം മെട്രോയില്‍ ഇമ്രാന്‍ ഖാനെ അനുഗമിക്കുകയും ചെയ്തു.
പ്രോട്ടോക്കോള്‍ ആക്ടിങ് മേധാവി മാരി കെയ്റ്റ് ഫിഷെര്‍ ആണ് ഔദ്യോഗികമായി ഇമ്രാന്‍ ഖാനെ സ്വീകരിക്കാനായി എത്തിയ ഉദ്യോഗസ്ഥന്‍. ഇവരും മെട്രോയില്‍ ഇമ്രാന്‍ ഖാനോടൊപ്പം ഉണ്ടായിരുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന്‍, ചെലവു ചുരുക്കലിന്റെ ഭാഗമായാണ് സര്‍വീസ് വിമാനത്തില്‍ ഇമ്രാന്‍ ഖാന്‍ പോയത്. യു.എസില്‍ തങ്ങാന്‍ വേണ്ടി ഹോട്ടലും വാടകയ്‌ക്കെടുത്തില്ല. പകരം, യു.എസിലെ പാക് അംബാസഡറുടെ വീട്ടിലാണ് ഇമ്രാന്‍ ഖാന്‍ താമസിക്കുക. ജൂലൈ 22ന് ഇമ്രാന്‍ ഖാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
മൂന്നു ദിവസത്തെ സന്ദര്‍ശനമാണ് ഇമ്രാന്‍ ഖാന്റെ പദ്ധതിയിലുള്ളത്. ഐ.എം.എഫ് മേധാവികളുമായും ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."