HOME
DETAILS

ആലപ്പുഴയെ സ്ത്രീ സാഗരമാക്കി കുടുംബശ്രീ വാര്‍ഷിക സംഗമം

  
backup
May 28 2017 | 19:05 PM

%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b4%be%e0%b4%97%e0%b4%b0%e0%b4%ae%e0%b4%be-2

 

 

ആലപ്പുഴ: സാധാരണക്കാരായ സ്ത്രീകളുടെ ജീവിതം പ്രകാശപൂരിതമാക്കുന്ന പദ്ധതികള്‍ക്കും സ്ത്രീ ശാക്തീകരണത്തിനും സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടും കുടുംബശ്രീയുടെ 19ാം വാര്‍ഷികത്തോടുമനുബന്ധിച്ച് ആലപ്പുഴ ഇ.എം.എസ്. സ്‌റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയുടെ സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണ് ഏല്‍പ്പിച്ചത്. അലംഭാവമില്ലാതെ ചുമതലാ ബോധത്തോടെ ഇത് നിറവേറ്റണം. തരിശു കിടക്കുന്ന സ്ഥലമെല്ലാം കൃഷിയോഗ്യമാക്കാനായിട്ടുണ്ടോയെന്ന് പരിശോധിക്കണം. വ്യക്തി ശുദ്ധിക്ക് പ്രാധാന്യം നല്‍കുകയും പരിസരശുദ്ധിക്ക് പ്രധാന്യം നല്‍കാതെ പൊതുസ്ഥലത്തേക്ക് മാലിന്യം തള്ളുന്ന സ്ഥിതിയുണ്ട്. നാടിന്റെ ശുചിത്വം കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ വന്നപ്പോള്‍ ഇക്കാര്യത്തില്‍ വലിയ കുറവുണ്ടായി എന്നാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 19140 അയല്‍ക്കൂട്ടങ്ങള്‍ പുതുതായി ആരംഭിക്കാനായെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ആധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഭിന്നലിംഗക്കാരുടെ ഏഴും അന്യസംസ്ഥാനക്കാരുടെ നാലും അയല്‍ക്കൂട്ടം രൂപീകരിച്ചു. ആശ്രയ ചലഞ്ച് ഫണ്ട് 25 ലക്ഷം രൂപയില്‍നിന്ന് 40 ലക്ഷമായും പട്ടികവര്‍ഗ മേഖലയിലെ ഫണ്ട് 40 ലക്ഷത്തില്‍നിന്ന് 50 ലക്ഷമാക്കിയും ഉയര്‍ത്തി. 200 ബഡ്‌സ് സ്‌കൂളുകളാണ് കുടുംബശ്രീയുടെ കീഴില്‍ ആരംഭിക്കുന്നതെന്നും 25 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. 4000 കോടി രൂപ നാലു ശതമാനം പലിശയ്ക്ക് കുടുംബശ്രീക്ക് ലഭ്യമാക്കിയതായി മികച്ച ലിങ്കേജ് നേടിയ ബാങ്കുകളെ ആദരിച്ച് ധനകാര്യ വകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് പറഞ്ഞു. കാനറ, യൂനിയന്‍, സെന്‍ട്രല്‍ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിവര്‍ക്കുള്ള ഫലകങ്ങള്‍ മന്ത്രി നല്‍കി.
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കല്‍ അടക്കമുള്ള പുതിയ സംരംഭങ്ങളിലേക്കും തൊഴില്‍ മേഖലകളിലേക്കും കുടുംബശ്രീ എത്തണമെന്ന് കലോത്സവ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്ത് ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
തൊഴില്‍ നൈപുണ്യശേഷി കൈവരിക്കാനുള്ള പരിശീലനം നേടി പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കണമെന്ന് ഡി.ഡി.യു.ജി.കെ.വൈ. വിജയകഥയുടെ പുസ്തകം പ്രകാശനം ചെയ്ത് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.
കുടുംബശ്രീ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മികച്ച സംരംഭകരെ ആദരിച്ച് ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. എം.എല്‍.എ.മാരായ അഡ്വ. എ.എം. ആരിഫ്, ആര്‍. രാജേഷ്, അഡ്വ. യു. പ്രതിഭാഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്‍, മുന്‍ എം.പി. അഡ്വ. സി.എസ്. സുജാത, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ഡയറക്ടര്‍ എന്‍.കെ. ജയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, സജി ചെറിയാന്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി. ചിത്തരഞ്ജന്‍, നഗരസഭാംഗങ്ങളായ ഡി. ലക്ഷ്മണന്‍, നഗരസഭാംഗം ജി. ശ്രീജിത പ്രസംഗിച്ചു. വിവിധ ജില്ലകളില്‍നിന്നുള്ള കലാപരിപാടികളും നടന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago