HOME
DETAILS

ഗൂഡല്ലൂര്‍ യതീംഖാനയുടെ തണലില്‍ മൂന്ന് യുവതികള്‍ സുമംഗലികളായി

  
backup
October 05, 2018 | 2:33 AM

%e0%b4%97%e0%b5%82%e0%b4%a1%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b4%a4%e0%b5%80%e0%b4%82%e0%b4%96%e0%b4%be%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4

ഗൂഡല്ലൂര്‍: നീലഗിരി മലനിരകളില്‍ സൂര്യതേജസോടെ വിളങ്ങി നില്‍ക്കുന്ന ഗൂഡല്ലൂര്‍ താലൂക്ക് മുസ്‌ലിം യതീംഖാനയുടെ തണലില്‍ മൂന്ന് നിര്‍ധന യുവതികള്‍ക്ക് കൂടി മംഗല്ല്യ സൗഭാഗ്യം. യതീംഖാനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവാഹ സംഗമത്തില്‍ നിര്‍ധനരും നിരാലംബരുമായ മൂന്ന് യുവതികളാണ് ഇന്നലെ സുമംഗലികളായത്. വയനാട്ടിലെ ചെതലയം സ്വദേശി ജലീലും ഉപ്പട്ടിയിലെ ഷമീനയും സുല്‍ത്താന്‍ ബത്തേരി റഹ്മത്ത് നഗറിലെ അബ്ദുല്‍ വാഹിദും ദേവര്‍ഷോല ത്രീഡിവിഷനിലെ തസ്‌നിയയും പാടന്തറയിലെ നൗഷാദും പാട്ടവയലിലെ തസ്‌ലീനയുമാണ് യതീംഖാനയുടെ സ്‌നേഹത്തണലില്‍ വിവാഹജീവിതത്തിലേക്ക്  കാലെടുത്തുവച്ചത്. ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങളും വസ്ത്രങ്ങളുമാണ് വധുവിന് പാരിതോഷികമായി സംഘാടകള്‍ നല്‍കിയത്.
യതീംഖാന ജുമാ മസ്ജിദില്‍ നടന്ന നികാഹിന് അബൂബക്കര്‍ ബാഖവി, മുസ്തഫ ഉലൂമി, ഉസ്മാന്‍ ഫൈസി നേതൃത്വം നല്‍കി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.എം ബാഖവി പ്രാര്‍ഥന നടത്തി. യതീംഖാന പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി, അഹമദ് ഹാജി തലശ്ശേരി, പാനൂര്‍ എ.എം അബ്ദുല്‍ ബാരി, കെ ബാപ്പു ഹാജി, അലവികുട്ടി ഹാജി, കുട്ടിപ്പ, മുഹമ്മദലി, അബ്ദുല്‍ സലാം മാസ്റ്റര്‍, യതീംഖാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജനറല്‍ ബോഡി അംഗങ്ങള്‍, മറ്റ് മഹല്ല് പ്രതിനിധികള്‍ നിക്കാഹ് കര്‍മത്തിന് സാക്ഷികളായി

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികളുടെ ശ്രദ്ധക്ക്: വർക്ക് പെർമിറ്റ്, വിസ പിഴ ഇളവുകൾക്ക് ഇനി കുറഞ്ഞ സമയം; മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  20 hours ago
No Image

വർക്കലയിൽ റിസോർട്ടിൽ തീപിടുത്തം; വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു

Kerala
  •  20 hours ago
No Image

രണ്ടാം ടി-20യിലും സഞ്ജുവിന് പകരം അവനെ ഇറക്കണം: ഇർഫാൻ പത്താൻ

Cricket
  •  21 hours ago
No Image

പുതിയ ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണറെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ  മോദിയും അമിത്ഷായുമുള്‍പെടുന്ന പാനലിനെ വിയോജിപ്പ് അറിയിച്ച് രാഹുല്‍

National
  •  21 hours ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.എക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും- വ്യോമയാന മന്ത്രി

National
  •  a day ago
No Image

In Depth Story : ഈ ലോക മനുഷ്യാവകാശ ദിനത്തിൽ കാശ്മീരികളെ ഓർക്കാം; ആർട്ടിക്കിൾ 370 നീക്കിയ ശേഷം 'ഭൂമിയിലെ സ്വർഗ്ഗത്തി'ൽ മാറ്റം ഉണ്ടായോ

National
  •  a day ago
No Image

'അവള്‍ക്കൊപ്പം' ഹാഷ്ടാഗ് ഐ.എഫ്.എഫ്.കെയില്‍ ഭാഗമാക്കണം; മന്ത്രി സജി ചെറിയാന് കത്ത് 

Kerala
  •  a day ago
No Image

'ദേഷ്യം വന്നപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയില്‍'; ആണ്‍സുഹൃത്തില്‍ നിന്ന് ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  a day ago
No Image

യു.കെയില്‍ രേഖകളില്ലാതെ ജോലി; അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും

International
  •  a day ago
No Image

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം; ഒച്ചവെച്ചപ്പോള്‍ പുറത്തേക്ക് തള്ളയിട്ടു, ഡ്രൈവര്‍ അറസ്റ്റില്‍

National
  •  a day ago