HOME
DETAILS

റമദാനിലൂടെ വിശ്വാസം മനസിലുറപ്പിക്കാന്‍ വിശ്വാസിക്ക് കഴിയണം: ജിഫ്‌രി തങ്ങള്‍

  
backup
May 28 2017 | 20:05 PM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%ae%e0%b4%a8%e0%b4%b8%e0%b4%bf

 

എടവണ്ണപ്പാറ: വിശുദ്ധ റമദാനിലൂടെ ഹൃദയം ശുദ്ധീകരിച്ച് വിശ്വാസം മനസിലുറപ്പിക്കാന്‍ വിശ്വാസിക്ക് കഴിയണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക് സെന്റര്‍ എടവണ്ണപ്പാറയില്‍ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു തങ്ങള്‍.
വിവിധ പരീക്ഷണങ്ങളിലൂടെ മുസ്‌ലിം വിശ്വാസികള്‍ കടന്നുപോകുമ്പോള്‍ പരിഹാരമാര്‍ഗം യഥാര്‍ഥ വിശ്വാസവും ജീവിത വിശുദ്ധിയുമാണെന്നും അതിനായി റമദാനിനെ ഉപയോഗപ്പെടുത്താന്‍ സജ്ജരാകണം. ഇന്ത്യന്‍ ഭരണഘടനയോട് നീതി പുലര്‍ത്തി രാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമായി ജീവിക്കുന്ന മുസ്‌ലിം വിശ്വാസികളുടെ അവകാശങ്ങളെ നശിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ മുസ്‌ലിം സമുദായത്തോട് ചെയ്ത് കൊണ്ടിരിക്കുന്നത് ക്രൂരതയാണെന്നും തങ്ങള്‍ പറഞ്ഞു. ഇസ്‌ലാമിക് സെന്റര്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനായി. ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് പ്രഭാഷണം നടത്തി. സയ്യിദ് ബി.എസ്.കെ തങ്ങള്‍, കുഞ്ഞിസീതിക്കോയ തങ്ങള്‍, മമ്മുദാരിമി, അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേരി, സലാം മുസ്‌ലിയാര്‍ വാവൂര്‍, കബീര്‍ മുസ്‌ലിയാര്‍ മൂളപ്പുറം സംസാരിച്ചു. ഇന്ന് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ടി.വി ഇബ്‌റാഹീം എം.എല്‍.എ മുഖ്യാതിഥിയാകും. ഖുര്‍ആന്‍ അത്ഭുദങ്ങളുടെ കലവറ എന്ന വിഷയത്തില്‍ മന്‍സൂറലി ദാരിമി കാപ്പ് പ്രഭാഷണം നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കി കട്ടപ്പനയിൽ മൂന്ന് തൊഴിലാളികൾ ഓടയില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Kerala
  •  14 days ago
No Image

ആലപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനെ ഭര്‍ത്താവും ബന്ധുക്കളും വീട്ടില്‍നിന്ന് ഇറക്കിവിട്ടു

Kerala
  •  14 days ago
No Image

തലസ്ഥാനത്തും പരിസരത്തും ലഹരിവേട്ട: ഓട്ടോ ഡ്രൈവർ ഉൾപ്പെടെ നിരവധി പേർ അറസ്റ്റിൽ

Kerala
  •  14 days ago
No Image

കേരളത്തില്‍ കാസ-ആര്‍എസ്എസ് വര്‍ഗീയ കൂട്ടുകെട്ട്; കര്‍ശന നടപടി വേണം; മുഖ്യമന്ത്രി 

Kerala
  •  14 days ago
No Image

1,500 പൗരന്മാർക്ക് റസിഡൻഷ്യൽ ഭൂമി അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  14 days ago
No Image

വിരമിക്കുന്നതിന് മുമ്പ് നീ എന്നിൽ തീർച്ചയായും ഒരു മുദ്ര പതിപ്പിച്ചു; കാൽ എറിഞ്ഞോടിച്ച താരത്തിന് വിരിമക്കൽ ആശംസകളുമായി പന്ത്

Cricket
  •  14 days ago
No Image

കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം;  പുലിപ്പല്ല് കേസ് അന്വേഷണത്തിൽ 

Kerala
  •  14 days ago
No Image

രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി; ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം

Kerala
  •  14 days ago
No Image

മറന്നുവെച്ച മൊബൈൽ ഫോൺ യാത്രക്കാരിക്ക് തിരികെ നൽകി; ടാക്‌സി ഡ്രൈവറെ ആദരിച്ച് ഷാർജ പൊലിസ്

uae
  •  14 days ago
No Image

തമിഴ്നാട്ടിൽ തെർമൽ പ്ലാന്റിൽ അപകടം: 9 തൊഴിലാളികൾക്ക് ദാരുണാന്ത്യം

National
  •  14 days ago