HOME
DETAILS

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കെ.എസ്.ടി.യു

  
backup
December 27, 2020 | 4:03 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d-3

 


കോഴിക്കോട്: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
നാലര ലക്ഷത്തിലധികം കുട്ടികള്‍ സ്‌കോളര്‍ഷിപ്പിനര്‍ഹരായ സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക എന്നത് വളരെ പ്രയാസകരമാണ്.
വരുമാനം സംബന്ധിച്ച രക്ഷിതാവിന്റെ സത്യപ്രസ്താവനയാണ് ഇപ്പോള്‍ നല്‍കിവരുന്നത്. ശമ്പള പരിഷ്‌കരണമടക്കമുള്ള കാര്യങ്ങളോടുള്ള സര്‍ക്കാര്‍ നിലപാടിനെതിരേ 13ന് കെ.എസ്.ടി.യു സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രക്ഷോഭം നടത്തും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പി.എസ്.സി നിയമനം നല്‍കിയതുപോലെ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താന്‍ അനുവാദം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനം മാര്‍ച്ച് ആദ്യം മലപ്പുറത്ത് നടത്താന്‍ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. ബഷീര്‍ ചെറിയാണ്ടി, പി.കെ അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരക്കാരെ വേട്ടയാടി പൊലിസ്; കേന്ദ്ര സർക്കാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് സിജെപി; പൊലിസ് ക്രൂരത റിപ്പോർട്ട് ചെയ്യാൻ സാക്ഷി വെബ്‌സൈറ്റ് ആരംഭിച്ചു

National
  •  14 hours ago
No Image

കരൂർ ദുരന്തം: ഇരകളുടെ ആശ്രിതർക്കുള്ള സർക്കാർ നിയമനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി; വിജയ് സർക്കാരിന് വൻ തിരിച്ചടി

National
  •  14 hours ago
No Image

പ്രഖ്യാപിച്ച ധനസഹായം എപ്പോള്‍?; ദുരന്തബാധിതരുടെ പ്രതിഷേധത്തില്‍ ഇടപെട്ട് സര്‍ക്കാര്‍ 

Kerala
  •  14 hours ago
No Image

മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു; വിട്ടയച്ചത് 44 കോടി രൂപ നൽകിയതിന് പിന്നാലെ

National
  •  14 hours ago
No Image

'പിന്തുണച്ചവര്‍ക്ക് നന്ദി'; സോനം വാങ്ചുക് ആശുപത്രിവിട്ടു

National
  •  14 hours ago
No Image

ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം; ഡിജിപിക്ക് പരാതി നൽകി എസ്എഫ്‌ഐ

Kerala
  •  15 hours ago
No Image

അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം: ഓണത്തിന് മുന്‍പ് നഷ്ടപരിഹാരം നല്‍കും

Kerala
  •  15 hours ago
No Image

പ്രണയാഭ്യർത്ഥന നിരസിച്ചു; പ്ലസ് വൺ വിദ്യാർഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

National
  •  15 hours ago
No Image

ദുബൈ-മുംബൈ വിമാനത്തില്‍ പുക; ഇന്‍ഡിഗോ വിമാനത്തിന് രാജ്‌കോട്ടില്‍ അടിയന്തര ലാന്‍ഡിങ്

National
  •  15 hours ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫൈനലില്‍ ഇടംപിടിച്ച് ശ്രീശങ്കറും സാജന്‍ പ്രകാശും

Others
  •  15 hours ago