ശ്വേതാ ഭട്ട് മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും സന്ദര്‍ശിച്ചു
തിരുവനന്തപുരം: ബി.ജെ.പി സര്‍ക്കാര്‍ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടച്ച ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും സന്ദര്‍ശിച്ചു.
ശ്വേതാ ഭട്ടിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമാനമനസ്‌കരായ മറ്റ് മുഖ്യമന്ത്രിമാരുമായും രാഷ്ട്രീയ നേതാക്കന്‍മാരുമായും ചേര്‍ന്ന് പോരാട്ടത്തിന് മുന്‍കൈയെടുക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ദേവഗൗഡ, സ്റ്റാലിന്‍ എന്നിവരുമായും ബന്ധപ്പെടും.
കേരളത്തിലെ എം.പിമാരേയും ഒന്നിച്ചുനിര്‍ത്താന്‍ ശ്രമിക്കും. നിയമസഭയുടെ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ എട്ടു മണിയോടെ കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് ശ്വേതാ ഭട്ട് രമേശ് ചെന്നിത്തലയെ കണ്ടത്. ശ്വേതാ ഭട്ടിനെതിരെ നരേന്ദ്ര മോദിയും അമിത്ഷായും മനുഷത്വരഹിതമായി പെരുമാറുന്നു. ഇന്നത്തെ ഭരണകൂടം അവരുടെ കുടുംബത്തെ വേട്ടയാടുന്നു. നിയമപരമായ വഴികളിലൂടെ പോകാന്‍ അവരോട് ആവശ്യപ്പെട്ടെന്നും പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ അവര്‍ക്ക് ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
കേരളം ഒരു ബദലാണ്. ഇത്തരം വിഷയങ്ങളില്‍ കേരള മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഡ്യത്തോടെയുള്ള നിലപാടാണ് സന്ദര്‍ശനത്തിന് പ്രേരിപ്പിച്ചതെന്ന് ശ്വേതാ ഭട്ട് പ്രതികരിച്ചു. ജനങ്ങളുടേയും ജനപ്രതിനിധികളുടേയും പിന്തുണ തേടിയാണ് കേരളത്തിലേക്ക് വന്നത്. കേരളത്തിലെ ജനങ്ങളുടെ ധാര്‍മിക പിന്തുണ തനിക്ക് വളരെയധികം ശക്തി പകരുന്നുണ്ട്. നീതിക്കായുളള പോരാട്ടത്തിന് പാര്‍ലമെന്റിലടക്കം യു.ഡി.എഫിന്റെ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്വേതാ ഭട്ട് വ്യക്തമാക്കി. മകന്‍ ശാന്തനുവും ശ്വേത ാഭട്ടിന് ഒപ്പമുണ്ടായിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ എ.കെ.ജി സെന്ററിലെത്തി ശ്വേതാ ഭട്ട് കണ്ടിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി ഓഫിസും അവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."