അറവ് നിയന്ത്രണം: പ്രതിഷേധം ഫലം കാണുന്നു, നിയമത്തില്‍ ഭേദഗതി വരുത്തിയേക്കും
ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പുശാലകള്‍ക്കു വില്‍ക്കുന്നത് നിരോധിക്കുന്നതുള്‍പ്പെടെ കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പുറത്തുവിട്ട വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയേക്കും. കശാപ്പിനായി വില്‍ക്കുന്നതിനു നിയന്ത്രണമുള്ളവയില്‍ നിന്നു പോത്തിനെ ഒഴിവാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
നിയമത്തിനെതിരേ കേരളം, കര്‍ണാടക, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും മറ്റുകേന്ദ്രങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ട സാഹചര്യത്തില്‍ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര വനംപരിസ്ഥിത മന്ത്രാലയം ആലോചിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കാലിച്ചന്തകളില്‍ അറവിനായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് പോത്ത് ആണെന്നിരിക്കെ നിയന്ത്രണത്തിന്റെ പരിധിയില്‍ നിന്ന് പോത്തിനെ ഒഴിവാക്കിയാല്‍ പ്രതിഷേധം ശമിപ്പിക്കാനാകുമെന്നാണ് പരിസ്ഥിതിമന്ത്രാലയം കരുതുന്നത്. തൊഴില്‍പരമായ പ്രതിസന്ധികളും ഇറച്ചി കയറ്റുമതിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കളും ഇതോടെ പരിഹരിക്കാനാകുമെന്നും കേന്ദ്രം വിലയിരുത്തിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."