ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി
ലണ്ടന്‍: ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള പുതിയ ബ്രിട്ടിഷ് മന്ത്രിസഭയില്‍ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ ചുമതലയേറ്റു. ആ പോസ്റ്റിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് പ്രീതി. 2016 മുതല്‍ 2017 വരെ ബ്രിട്ടന്റെ അന്താരാഷ്ട്ര വികസനകാര്യ സെക്രട്ടറിയായി പ്രീതി പട്ടേല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രായേല്‍ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് 2017ല്‍ പ്രീതി സ്ഥാനം രാജിവച്ച് ഒഴിയുകയായിരുന്നു.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയതന്ത്രത്തിന് വേണ്ടി വാദിക്കുന്നവരില്‍ പ്രമുഖയാണ് പ്രീതി പട്ടേല്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ പ്രീതി യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടുകളിലൂടെയും സ്വവര്‍ഗ വിവാഹത്തിനെതിരായ നിലപാടുകളിലൂടെയും ശ്രദ്ധപിടിച്ചിരുന്നു.
ഗുജറാത്തി മാതാപിതാക്കളുടെ മകളായി ബ്രിട്ടനിലാണ് പ്രീതി ജനിച്ചതും വളര്‍ന്നതും. ബ്രിട്ടനിലെ ഇന്ത്യന്‍ പ്രവാസി വേദികളില്‍ സ്ഥിരം സാന്നിധ്യമായ അവര്‍ അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന പ്രമുഖയാണ്.
47കാരിയായ അവര്‍ 2010ല്‍ എസെക്‌സിലെ വിഥാമില്‍നിന്നാണ് കണ്‍സര്‍വേറ്റീവ് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നത്തെ ഡേവിഡ് കാമറൂണ്‍ ടോറി സര്‍ക്കാരില്‍ ഇന്ത്യന്‍ വംശജയെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2014ല്‍ ട്രഷറി മന്ത്രിയും, 2015ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം തൊഴില്‍ മന്ത്രിയുമായി. 2016ല്‍ അന്താരാഷ്ട്ര വികസന വകുപ്പിലെ സ്റ്റേറ്റ് സെക്രട്ടറിയായി മേയ് സ്ഥാനക്കയറ്റം നല്‍കി. എന്നാല്‍, വിവാദ കൂടിക്കാഴ്ചയുടെ പേരില്‍ ബ്രിട്ടീഷ് മാധ്യമങ്ങളുടെ കളിയാക്കലിന് ഇരയായി 2017ല്‍ രാജിവെക്കേണ്ടിവന്നു.
Priti Patel, Britain's new interior minister
The Rt Hon Priti Patel @patel4witham has been appointed Secretary of State for the Home Department @ukhomeoffice pic.twitter.com/O5PCExDg8O
— UK Prime Minister (@10DowningStreet) July 24, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."