HOME
DETAILS

കോള്‍ കൃഷി: പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കും

  
backup
October 06, 2018 | 7:05 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%aa

തൃശൂര്‍: പൊന്നാനി കോള്‍ കൃഷിയിടങ്ങളില്‍ പ്രളയത്തില്‍ നഷ്ടപ്പെട്ട വിഭവശേഷി വീണ്ടെടുക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കി പ്രളയാനന്തര കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുമെന്ന് കോള്‍ വികസന അതോറിറ്റി യോഗത്തില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍.
കോളിലുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രാരംഭ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഇതിനു വേണ്ട സഹായങ്ങള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കോള്‍നിലങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രാദേശിക യോഗങ്ങള്‍ ചേര്‍ന്ന് തീരുമാനങ്ങളെടുക്കാനും കര്‍ഷക സമിതികള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
പാടശേഖരങ്ങള്‍ വെറുതെ കിടക്കുകയാണെങ്കില്‍ അവിടെ ഉടന്‍ കൃഷി ആരംഭിക്കാനുള്ള നടപടികള്‍ എടുക്കണം. കോള്‍നിലങ്ങള്‍ക്ക് അനുവദിച്ച കൃഷി ഉപകരണങ്ങള്‍ കൈപ്പറ്റാത്ത സമിതികള്‍ക്ക് അപേക്ഷ നല്‍കിയ ഉടന്‍ അതുനല്‍കാനും യോഗത്തില്‍ തീരുമാനമായി.
പ്രളയത്തില്‍ നശിച്ച മോട്ടോറുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. കോള്‍പടവുകളില്‍ അഞ്ച് ലക്ഷം രൂപയില്‍ താഴെ വരുന്ന ഷെഡ്ഡുകളുടെ പ്രവൃത്തികള്‍ ഉടന്‍ നടപ്പാക്കണം. കര്‍ഷകര്‍ക്കും കാര്‍ഷിക യന്ത്രങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള തുക വിതരണം നടത്തുന്നതിനും കോള്‍പടവുകളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും യോഗം തീരുമാനിച്ചു.
കോള്‍വികസന അതോറിറ്റി ചെയര്‍മാന്‍ സി.എന്‍ ജയദേവന്‍ എം.പി അധ്യക്ഷനായി. എം.പിമാരായ ഡോ. പി.കെ ബിജു, ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ മുരളി പെരുനെല്ലി, കെ.വി അബ്ദുല്‍ ഖാദര്‍, ജില്ലാ കലക്ടര്‍ ടി.വി അനുപമ, കെ.എല്‍.ഡി.സി പ്രതിനിധികള്‍, കോള്‍ കര്‍ഷകസംഘം ഭാരവാഹികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ലെ 

Kerala
  •  20 days ago
No Image

തോരാതെ പേമാരി; ഇടുക്കിയില്‍ നാളെ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി

Kerala
  •  20 days ago
No Image

യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും

uae
  •  20 days ago
No Image

ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്

Cricket
  •  21 days ago
No Image

തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി

uae
  •  21 days ago
No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  21 days ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  21 days ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  21 days ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  21 days ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  21 days ago