യു.പിയില്‍ കടുവയെ ക്രൂരമായി അടിച്ചുകൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; കൊല്ലുന്നതിനിടെ ക്രിക്കറ്റ് മത്സരത്തിനിടെ എന്നപോലെ കമന്ററിയും
ലഖ്‌നൗ: യു.പിയിലെ പിലിബിത്ത് ജില്ലയില്‍ ആള്‍ക്കൂട്ടം ക്രൂരമായി അടിച്ചുകൊല്ലുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കടുവയുടെ ചുറ്റും നിന്ന് നീളമുള്ള മരത്തടികള്‍ കൊണ്ട് അടിച്ചുകൊല്ലുന്നതിനിടെ ക്രിക്കറ്റ് മത്സരങ്ങളിലെന്നതു പൊലേ കമന്ററിയും നടത്തുന്നുണ്ട്. രണ്ട് മിനുട്ടോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
കടുവാസംരക്ഷണ മേഖലയായി തിരിച്ചിട്ടുള്ള പിലിബിത്ത് ടൈഗര്‍ റിസര്‍വിലാണ് സംഭവം നടന്നത്. മടൈന ഗ്രാമവാസിയാണ് ബുധനാഴ്ച ഉച്ചയോടെ നടന്ന സംഭവം മൊബൈലില്‍ പകര്‍ത്തിയിരിക്കുന്നത്. സംഭവത്തിന് സാക്ഷ്യം വഹിക്കുന്ന പ്രദേശവാസിയായ ഒരാള്‍ കടുവയെ ഞങ്ങള്‍ കൊല്ലുകയാണെന്നും ഇന്ന് രാവിലെ കടുവ ഗ്രാമത്തിലെ ഒരാളെ കടിച്ച് പരുക്കേല്‍പ്പിച്ചതിനാലാണ് അങ്ങനെ ചെയ്യുന്നതെന്നും ആക്രോശിക്കുന്നുണ്ട്. കുറ്റിക്കാടിന് നടുവില്‍ കടുവയെ വളഞ്ഞ നാട്ടുകാര്‍ കയ്യിലുള്ള നീളം കൂടിയ മൂര്‍ച്ചയേറിയ വടികള്‍ കൊണ്ട് മൃഗീയമായി കടുവയെ മര്‍ദിക്കുന്നതും കടുവ വേദനകൊണ്ട് നിലത്ത് കിടന്ന് പുളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതേസമയം അക്രമം നടത്തിയ 31 നാട്ടുകാരെ തിരിച്ചറിഞ്ഞതായും നാല് പേരെ അറസ്റ്റ് ചെയ്തതായും വനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആറ് വയസ്സ് പ്രായം കണക്കാക്കുന്ന കടുവയുടെ ശരീരത്തില്‍ എല്ലായിടത്തും കൂര്‍ത്തം കുന്തം പോലുള്ള ആയുധം ഉപയോഗിച്ച കുത്തിയതുപോലുള്ള പരിക്കുകള്‍ കാണാമെന്നും വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്നും പിലിബിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിലെ ഫീല്‍ഡ് ഡയരക്ടര്‍ എച്ച്. രാജമോഹന്‍ വ്യക്തമാക്കി.
https://twitter.com/i/status/1154610882313256960Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."