HOME
DETAILS
MAL
പെട്രോള്‍ മോഡലില്‍ ചെറുകാറുമായി മെഴ്‌സിഡസ് ബെന്‍സ്
backup
May 30 2017 | 07:05 AM
കാര്‍ നിര്‍മാണ മേഖല നിരന്തരം വിവിധ പരീക്ഷണങ്ങളാല്‍ മാറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മികച്ച ഇന്ധനക്ഷമതയുള്ളതായ ചെറുകാറുകളോടാണ് ഇപ്പോള്‍ ആളുകള്‍ക്ക് പ്രിയം. ഇതെല്ലാം കണ്ടറിഞ്ഞ് തന്നെയാണ് ആഢംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സും കുഞ്ഞന്‍ കാറുകള്‍ വിപണിയിലിറക്കാന്‍ തീരുമാനിച്ചത്.
വലിയ വി 8 എന്‍ജിനുകള്‍ ഇപ്പോള്‍ വി 6 വി 4 യൂനിറ്റുകളിലേക്ക് വഴിമാറ്റുകയാണ് ചെയ്തിരിക്കുന്നത്.
നാലാം തലമുറ എ ക്ലാസ്,സി ക്ലാസ് വിഭാഗത്തില്‍ലേക്കായിരിക്കും പുതിയ കാറിന്റെ വരവ്.
2017ല്‍ ചൈനയിലെ മോട്ടോര്‍ഷോയില്‍ കമ്പനി ഇത്തരം ചെറു കാറുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 2.1 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് നിലവില്‍ എ ക്ലാസ് ബെന്‍സ് പുറത്തിറങ്ങുന്നത്. 2018 പകുതിയിലാകും കാര്‍ വിപണിയിലിറക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."