HOME
DETAILS

എം.ഐ തങ്ങള്‍ അന്തരിച്ചു

  
backup
July 27, 2019 | 7:16 PM

mi-thangal-passed-away

 

 

എടവണ്ണ: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനും ചന്ദ്രിക മുന്‍ പത്രാധിപരുമായ എം.ഐ തങ്ങള്‍(65) അന്തരിച്ചു. ഇന്നലെ രാവിലെ 9.30ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് രാവിലെ 7.30ന് പത്തപ്പിരിയം പെരുവില്‍കുണ്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ച എം.ഐ തങ്ങള്‍ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി, വര്‍ത്തമാനം എക്‌സിക്യൂട്ടീവ് എഡിറ്റര്‍, മാപ്പിളനാട് പത്രാധിപര്‍, കേരള ഗ്രന്ഥശാലാ സംഘം ഫുള്‍ടൈം മെമ്പര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ രാഷ്ട്രീയം: ദൗത്യവും ദര്‍ശനവും, ആഗോളവത്കരണത്തിന്റെ അനന്തരഫലങ്ങള്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. വിവിധ ഭാഷകളിലെ ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1974ല്‍ ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപ സമിതി അംഗമായി. മുസ്‌ലിം ലീഗ് വേദികളിലെ പഠന പ്രഭാഷകനാണ്. ഇ. അഹമ്മദ് സ്മാരക സേവനരത്‌ന പുരസ്‌കാരം, റഹീം മേച്ചേരി പുരസ്‌കാരം, സീതി ഹാജി പുരസ്‌കാരം, എ.വി അബ്ദുറഹിമാന്‍ ഹാജി ഫൗണ്ടേഷന്‍ അവാര്‍ഡ്, ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ മാധ്യമ പുരസ്‌കാരം, അല്‍കോബാര്‍ കെ.എം.സി.സി രജതജൂബിലി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
മഞ്ചേരിക്കടുത്ത് കാരകുന്നിലെ പരേതരായ കുഞ്ഞിക്കോയ തങ്ങളുടെയും ഖദീജ ബീവിയുടെയും മകനാണ്. ഭാര്യ: കിഴക്കേപുറത്ത് ശറഫുന്നിസ കുണ്ടുതോട്. സയ്യിദ് ഇന്‍തിഖാബ് ആലം, അമീനുല്‍ അഹ്‌സന്‍, മുഹമ്മദ് അല്‍താഫ് നൂര്‍ (ദുബൈ), സയ്യിദ് മുജ്തബാ വസീം, ശരീഫാ നജ്മുന്നീസ, ശരീഫാ സബാഹത്തുന്നീസ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ആയിശാ നിലോഫര്‍ ബാഫഖി (കൊയിലാണ്ടി), ഷബ്‌ല (കല്‍പകഞ്ചേരി), റഹ്മത്ത് (രണ്ടത്താണി), ജമാലുദീന്‍ (കൊടുവള്ളി), അബ്ദുല്‍ ഗഫൂര്‍ (മുത്തനൂര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപാനത്തിനിടെ ബാറിൽ തർക്കം: രണ്ട് യുവാക്കൾക്ക് കുത്തേറ്റു; പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

കൊല്ലത്ത് ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതുമായി ബിജെപി-സിപിഐഎം പ്രവർത്തകർ തമ്മിൽ തർക്കം; ബിജെപി പ്രവർത്തകന് വെട്ടേറ്റു

Kerala
  •  2 days ago
No Image

കുവൈത്തിൽ തെരുവിൽ അക്രമം: മദ്യലഹരിയിൽ ഏഴ് കാറുകൾ തകർത്തയാൾ അറസ്റ്റിൽ; ദൃശ്യങ്ങൾ വൈറൽ

uae
  •  2 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി, ഭാരത് ജോഡോയിൽ രാഹുൽ ഗാന്ധിയോടൊപ്പം യാത്ര; എടത്തല ഡിവിഷനിൽ നിന്ന് ജനവിധി തേടാൻ ഒരുങ്ങി മിവ

Kerala
  •  2 days ago
No Image

യുഎഇ പാസ്പോർട്ട് ഉടമകൾക്കുള്ള വിസ ഓൺ അറൈവൽ സംവിധാനം വിപുലീകരിച്ച് ഇന്ത്യ; സൗകര്യം ഒമ്പത് എയർപോർട്ടുകളിൽ

uae
  •  2 days ago
No Image

പാലാണെന്ന് കരുതി കുപ്പിയിലുണ്ടായിരുന്ന ഡ്രെയിൻ ക്ലീനർ കുടിച്ചു; 13 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഹൃദയാഘാതം, പിന്നാലെ സംസാരശേഷിയും നഷ്ടപ്പെട്ടു

International
  •  2 days ago
No Image

ഒമാനിൽ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

oman
  •  2 days ago
No Image

കടം നൽകിയ പണം തിരികെ നൽകിയില്ല; കോടാലികൊണ്ട് സുഹൃത്തിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

Kerala
  •  2 days ago
No Image

സഊദി എയര്‍ലൈന്‍സ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തിരികെയെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

Saudi-arabia
  •  2 days ago
No Image

ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് യുവാവ്; വീഡിയോ വൈറൽ

TIPS & TRICKS
  •  2 days ago