HOME
DETAILS

പൊലിസ് കസ്റ്റഡിയില്‍ പ്രതികളുടെ മദ്യപാനം; ഡി.ജി.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

  
backup
July 27, 2019 | 7:59 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d-2

 


കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകരായ പ്രതികള്‍ പൊലിസ് കസ്റ്റഡിയില്‍ മദ്യപിച്ച സംഭവത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ റിപ്പോര്‍ട്ട് തേടി.
ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിനോടാണ് ഡി.ജി.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തലശ്ശേരി ഡിവൈ.എസ്.പി കെ.വി വേണുഗാപാല്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ടിനു ശേഷം തുടര്‍നടപടികളുണ്ടാകും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് എസ്.പി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ജീവപര്യന്തം തടവും പിഴയും ശിക്ഷ ലഭിച്ച പ്രതികളായ സി.പി.എം പ്രവര്‍ത്തകരാണ് പൊലിസ് കസ്റ്റഡിയിലിരിക്കെ മദ്യപിച്ചത്. രാവിലെ തലശ്ശേരി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നില്ല. ഡിവൈ.എസ്.പിയുടെ വാഹനത്തിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നത്. എസ്‌കോര്‍ട്ടുമുണ്ടായിരുന്നു.
രാവിലെ 11ന് ശിക്ഷ വിധിച്ച് കഴിഞ്ഞ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചപ്പോഴാണ് പ്രതികള്‍ മദ്യപിച്ചതായി സംശയമുയര്‍ന്നത്.
തുടര്‍ന്നാണ് പ്രതികളെ വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചത്.
കോടിയേരി ഇല്ലത്ത്താഴയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൗപര്‍ണ്ണികയില്‍ കെ.വി സുരേന്ദ്രനെ (62) വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പൊലിസ് കസ്റ്റഡിയില്‍ മദ്യപിച്ചത്. കേസിലെ ഒന്നാംപ്രതി തിരുവങ്ങാട് ഊരാംങ്കോട് സ്വദേശികളായ പുലപ്പാടി വീട്ടില്‍ എം. അഖിലേഷ് (35), മൂന്നാംപ്രതി മാണിക്കോത്ത് വീട്ടില്‍ എം. ലിജേഷ് (32), നാലാംപ്രതി മുണ്ടോത്ത് കണ്ടിയില്‍ എം. കലേഷ് (36), അഞ്ചാംപ്രതി വാഴയില്‍ കെ. വിനീഷ് (25), ആറാംപ്രതി പി.കെ ഷൈജേസ് (28) എന്നിവരാണ് ശിക്ഷ ലഭിച്ച് ജയിലിലേക്കുള്ള യാത്രയ്ക്കിടെ മദ്യപിച്ചത്.
ഇവരെ ജില്ലാ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധി ഇന്ത്യ-ഖത്തര്‍ വ്യാപാരത്തെയും ബാധിച്ചു; ആശങ്ക അറിയിച്ച് ഇന്ത്യന്‍ അംബാസഡര്‍

qatar
  •  15 days ago
No Image

വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ; ആരോഗ്യമന്ത്രി കെ. മുരളീധരനെതിരേ വിമർശനവുമായി വീണ ജോർജ്

Kerala
  •  15 days ago
No Image

ജലപീരങ്കിയില്‍ ഉപയോഗിച്ചത് മലിനജലമെന്ന് പ്രതിപക്ഷം; വെള്ളക്കുപ്പിയുമായി പിണറായി വിജയന്‍ നിയമസഭയില്‍

Kerala
  •  15 days ago
No Image

ലക്‌നൗവില്‍ കോച്ചിങ് സെന്ററില്‍ തീപിടുത്തം; 11 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു 

National
  •  15 days ago
No Image

പിഎംശ്രീ പദ്ധതിക്കെതിരെ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയില്‍ ചെളിവെള്ളം, ശരീരമാസകലം ചൊറിയുന്നതായി വിദ്യാര്‍ഥികള്‍ 

Kerala
  •  15 days ago
No Image

രോഗകിടക്കയില്‍ കേരളം; ഒഴിയാതെ ഷിഗെല്ല ഭീതി

Kerala
  •  15 days ago
No Image

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

Kerala
  •  15 days ago
No Image

'ചെറ്റ' പരാമര്‍ശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല; വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  15 days ago
No Image

പൊതുജന സുരക്ഷയ്ക്കായി ദേശീയ ഹാക്കത്തോണുമായി കേരള പൊലിസ്; 'ഹാക്ക്'പി 2026ന് തുടക്കമായി

Kerala
  •  15 days ago
No Image

ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

International
  •  15 days ago