ജില്ലയിലെ മാതൃകാ വാര്‍ഡ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ഒന്നിന് തുടങ്ങും
പാലക്കാട്: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ആവിഷ്‌കരിച്ച വാര്‍ഡ് ഒന്ന് പരുവാശ്ശേരി - മാതൃകാ വാര്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ഒന്നിന് തുടങ്ങും.
രാവിലെ 10ന് പരുവാശ്ശേരി എ.എല്‍.പി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ നിയമ-സാംസ്‌കാരിക-പട്ടിക-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. കെ.എസ്.ഇ.ബി ഐ.ബിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പദ്ധതിയുടെ പ്രഖ്യപനം നിര്‍വഹിച്ചു.
ജൂണ്‍ ഒന്നിന് തന്നെ ഇക്കണോമിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഡിലെ ഓരോ കുടുംബത്തിന്റേയും വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സമഗ്ര സര്‍വെ തുടങ്ങും.
വകുപ്പിന്റെ 20 ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ കൂടാതെ 20 കുടുംബശ്രീ പ്രവര്‍ത്തകരും സര്‍വെയുടെ ഭാഗമാവും.
സംസ്ഥാനത്ത് ആദ്യമായാണ് വാര്‍ഡ് തലത്തില്‍ ഇത്തരത്തിലൊരു സമഗ്ര സര്‍വെ നടത്തുന്നത്. അഞ്ച് ദിവസം കൊണ്ട് സര്‍വെ പൂര്‍ത്തിയാക്കും. ഒരാഴ്ച്ചയ്ക്കകം വിവരങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന് ജില്ലാതല കമ്മിറ്റി രൂപീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഉദ്ഘാടനപരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയാവും. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി മുഖ്യാതിഥിയാവും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.പി. സുലഭകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ പോള്‍സണ്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ. ഔസേഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി. പ്രഭാകരന്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, കെ. ശ്രീധര വാര്യര്‍, 20 ാം വാര്‍ഡ് മെമ്പര്‍ പൊന്നുക്കുട്ടി കണ്ണന്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."