HOME
DETAILS

കേച്ചേരിപ്പുഴ സംരക്ഷിക്കുന്നു; 7.27 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി

  
backup
October 08 2018 | 07:10 AM

%e0%b4%95%e0%b5%87%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ വാഴാനി കാടുകളില്‍ നിന്നും ആരംഭിച്ച് പടിഞ്ഞാറോട്ടൊഴുകി ഏനാമാവ് കോള്‍ കാലില്‍ അവസാനിക്കുകയും ഇവിടെ നിന്ന് കായല്‍ വഴി ചേറ്റുവയില്‍ വെച്ച് അറബികടലില്‍ ചേരുകയും ചെയ്യുന്ന കേച്ചേരി പുഴയുടെ സംരക്ഷണത്തിന് കര്‍മ പദ്ധതി.
നേരിട്ട് കടലില്‍ സംഗമിയ്ക്കാത്ത രാജ്യത്തെ അപൂര്‍വം പുഴകളില്‍ ഒന്നായ കേച്ചേരി പുഴയുടെ സംരക്ഷണം തെക്കുംകര, എരുമപ്പെട്ടി, വേലൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, എള വള്ളി, മുല്ലശ്ശേരി, തോളൂര്‍, അവണൂര്‍, എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ഏറ്റെടുത്തിട്ടുള്ളത്.
കയര്‍ ഭൂവസ്ത്രം, പുഴയുടെ അരികു വശത്തെ മണ്ണിടിച്ചില്‍ ഒഴിവാക്കുന്നതിനായി വൃക്ഷതൈ നട്ടുപിടിപ്പിക്കല്‍, പുഴ നടത്തം സാധ്യമാക്കുന്നതിനായി നടപ്പാത തയാറാക്കല്‍, തോടുകളുടെ ബണ്ട് നിര്‍മാണം, ആവശ്യമായ സ്ഥലങ്ങളില്‍ ചെക്ക് ഡാം നിര്‍മിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് സമയബന്ധിതമായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കുക.
ഡോ.പി.കെ ബിജു എം.പിയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. എം.പിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.27 കോടി രൂപയുടെ 222 പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കിയതായി ബിജു അറിയിച്ചു. വേലൂര്‍, ചൂണ്ടല്‍, കണ്ടാണശ്ശേരി പഞ്ചായത്തുകള്‍ ഇതിനകം തന്നെ പുഴ നടത്തം പരിപാടി പൂര്‍ത്തിയാക്കി കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ ശേഷിക്കുന്ന പഞ്ചായത്തുകളില്‍ കൂടി പദ്ധതി നടപ്പിലാക്കും. ഓരോ പഞ്ചായത്തുകളിലും തോടുകളുടെ സംരക്ഷണ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് നഗരസഭ ജനപ്രതിനിധികള്‍ക്കുള്ള പരിശീലനവും പൂര്‍ത്തീകരിച്ച് കഴിഞ്ഞു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago