HOME
DETAILS

കംബോഡിയയിലെ ഇഫ്താര്‍ നൂഡില്‍സ്

  
backup
May 31 2017 | 00:05 AM

%e0%b4%95%e0%b4%82%e0%b4%ac%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%ab%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%82

ഒന്നരക്കോടിയിലധികം ജനസംഖ്യയുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് കംബോഡിയ. പൗരന്മാരില്‍ 95 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമാണെങ്കിലും മുസ്‌ലിംകള്‍ രണ്ട് ശതമാനമേ വരൂ. ക്രിസ്തുമതം, ഗോത്രമതങ്ങള്‍ എന്നിവയാണ് മറ്റു വിശ്വാസങ്ങള്‍.

19ാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന 'ചാംപ' സാമ്രാജ്യത്തിന്റെ പിന്‍മുറക്കാരായ 'ചാം' ജനവിഭാഗമാണ് കംബോഡിയയിലെ മുസ്‌ലിം ജനസംഖ്യയുടെ സിംഹഭാഗവും. രാജ്യത്തെ പ്രബല ജനവിഭാഗമായ 'ഖെമര്‍' ജനതയില്‍ നിന്ന് വിഭിന്നമായി, സ്വന്തമായ ഭാഷയും സംസ്‌കാരവും ജീവിതരീതിയുമെല്ലാം കാത്തുസൂക്ഷിക്കുന്നവരാണിവര്‍. താരതമ്യേന ലളിതമായ ജീവിതമാണിവര്‍ നയിക്കുന്നത്. കൃഷിയും മീന്‍പിടിത്തവുമാണ് പരമ്പരാഗത ഉപജീവന മാര്‍ഗങ്ങള്‍. കേരളത്തിലേതു പോലെ ശാഫിഈ കര്‍മശാസ്ത്ര സരണിയും അശ്അരി വിശ്വാസധാരയുമാണ് കംബോഡിയന്‍ മുസ്‌ലിംകളും പിന്തുടരുന്നത്.

കുപ്രസിദ്ധമായ ഖെമര്‍റൂഷ് ഭരണകാലത്ത് നിഷ്ഠൂരമായ വംശഹത്യക്കായിരുന്നു രാജ്യത്തെ മുസ്‌ലിംകള്‍ വിധേയരായത്. ഖെമര്‍റൂഷ് നായകന്‍ പോള്‍പോട്ടിനു കീഴില്‍ 1975 മുതല്‍ അഞ്ചുവര്‍ഷം നീണ്ടുനിന്ന കിരാത ഭരണത്തില്‍ ചാം മുസ്‌ലിംകളെ പ്രത്യേകം തിരഞ്ഞുപിടിച്ചു പീഡനങ്ങള്‍ക്കിരയാക്കിയിരുന്നു. ഒട്ടുമിക്ക മസ്ജിദുകളും മതസ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയോ അഗ്നിക്കിരയാവുകയോ ചെയ്തു.
1.5 മുതല്‍ 3 ദശലക്ഷം വരെ നിരപരാധികളുടെ ജീവനപഹരിച്ച വംശഹത്യ ഏറ്റവുമധികം ബാധിച്ചതും മുസ്‌ലിംകളെത്തന്നെ. വംശഹത്യയ്ക്കു ശേഷം രാജ്യത്തെ മുസ്‌ലിം ജനസംഖ്യ നേര്‍പകുതിയായി ചുരുങ്ങി. 113 മുസ്‌ലിം മഹല്ലുകളുണ്ടായിരുന്നതില്‍ കേവലം ഇരുപതെണ്ണത്തിന് മാത്രമേ വംശഹത്യയെ അതിജീവിക്കാനായുള്ളൂ. വംശഹത്യയ്ക്കു ശേഷം പുനര്‍നിര്‍മിച്ചവയാണ് രാജ്യത്തെ നിലവിലെ മുസ്‌ലിം പള്ളികളില്‍ മിക്കതും.

മുസ്‌ലിം ന്യൂനപക്ഷ രാജ്യമായ കംബോഡിയന്‍ പൊതുജീവിതത്തില്‍ റമദാന്‍ ചെലുത്തുന്ന സ്വാധീനം പരിമിതമാണ്. റമദാനു മുന്നോടിയായി മസ്ജിദുകളും മുസ്‌ലിം ഭവനങ്ങളുമെല്ലാം സമ്പൂര്‍ണമായും ശുചീകരിക്കും. മദ്‌റസാ വിദ്യാഭ്യാസം സാര്‍വത്രികമല്ലാത്ത രാജ്യത്ത് മതപഠനരംഗം സജീവമാകുന്നതും വിശുദ്ധ മാസത്തിലാണ്. വിവിധ ഗ്രാമങ്ങളിലെ മസ്ജിദുകള്‍ കേന്ദ്രീകരിച്ച് റമദാനില്‍ നടക്കുന്ന മതപാഠശാലകളില്‍ കുട്ടികളും യുവാക്കളും വയോധികരുമെല്ലാം ഒരുപോലെ മതവിദ്യ അഭ്യസിക്കുന്നു.

പരമ്പരാഗതമായ കാര്‍ഷിക വിഭവങ്ങളും മത്സ്യ ഇനങ്ങളുമാണ് ചാം മുസ്‌ലിംകളുടെ ഇഫ്താര്‍ വിരുന്നുകളുടെ പ്രധാനഭാഗം. പള്ളികളിലെ നോമ്പുതുറക്ക് പ്രത്യേകം തയാര്‍ ചെയ്യുന്ന നൂഡില്‍സാണുണ്ടാവുക. രാജ്യത്തെ മുസ്‌ലിംകള്‍ക്കിടയിലെ ന്യൂനപക്ഷമായ മലെയ് വംശജര്‍ക്കിടയില്‍ മലേഷ്യന്‍ നോമ്പുതുറ വിഭവങ്ങള്‍ക്കാണ് പ്രചാരം.
ബുദ്ധമത രാജ്യമായതിനാല്‍ തന്നെ കംബോഡിയയിലെത്തുന്ന വിദേശികള്‍ക്കെല്ലാം റമദാനല്‍പം കഠിനമായാണനുഭവപ്പെടാറ്. തലസ്ഥാന നഗരമായ നോംപെന്‍ കഴിഞ്ഞ റമദാനില്‍ സന്ദര്‍ശിക്കാനവസരം ലഭിച്ച ലേഖകന് ഹലാല്‍ ഭക്ഷണം കണ്ടെത്താന്‍ ഏറെ പണിപ്പെടേണ്ടിവന്നു.

രാജ്യത്തെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയായ അസ്സെര്‍കല്‍ മസ്ജിദിനു ചുറ്റുമുള്ള റെസ്‌റ്റോറന്റുകളില്‍ മാത്രമേ തലസ്ഥാന നഗരിയില്‍ ഹലാല്‍ ഭക്ഷണം വിളമ്പുന്നുള്ളൂ. ഇക്കാരണം കൊണ്ടുതന്നെ, നോംപെനിലെ ഒട്ടുമിക്ക നോമ്പുകാരും അസ്സെര്‍കലിലേക്കാണ് ഇഫ്താറിനെത്താറുള്ളതും. രാജ്യത്തെ ഏറ്റവും വലിയ പള്ളിയാണ് അസ്സെര്‍കലിലേത്. യു.എ.ഇയിലെ അസ്സെര്‍കല്‍ അറബ് കുടുംബത്തിന്റെ സഹായത്തോടെ ഒട്ടോമന്‍ വാസ്തുവിദ്യയില്‍ നിര്‍മിച്ചിരിക്കുന്ന പള്ളി രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago