കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ഹജ്ജ് പഠന ക്ലാസ്സ് സംഘടിപ്പിച്ചു
ജിദ്ദ: ഈ വര്‍ഷം ജിദ്ദയില്‍ നിന്നും ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ പോവുന്ന മലയാളികളായ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി .സി ഹജ്ജ് പഠന ക്ലാസ്സ് സംഘടിപ്പിച്ചു. ഷറഫിയ സഫയര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പഠന ക്ലാസ്സ് ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉത്ഘാടനം ചെയ്തു. അബൂബക്കര്‍ ദാരിമി ആലമ്പാടിയും മുസ്തഫ ബാഖവി ഊരകവും ക്ലാസ്സെടുത്തു.
സംശയങ്ങള്‍ക്ക് മുസ്തഫ ഫൈസി ചേറൂര്‍ മറുപടി നല്‍കി. കൊണ്ടോട്ടി മണ്ഡലം കെ .എം.സി.സി പ്രസിഡന്റ് നാസര്‍ ഒളവട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ ഇസ്മായില്‍ മുണ്ടക്കുളം, നാസര്‍ മച്ചിങ്ങല്‍ ജില്ലാ കമ്മറ്റി ചെയര്‍മാന്‍ പി .വി ഹസ്സന്‍ സിദ്ധീഖ് ബാവു, റിയാദ് കൊണ്ടോട്ടി മണ്ഡലം കെ.എം സി.സി ട്രഷറര്‍ ഗഫൂര്‍ കൊണ്ടോട്ടി, മണ്ഡലം ചെയര്‍മാന്‍ എം .കെ നൗഷാദ്, ലത്തീഫ് പൊന്നാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രെട്ടറി അബ്ദുല്‍ റഹ്മാന്‍ അയക്കോടന്‍ സ്വാഗതവും കുഞ്ഞി മുഹമ്മദ് ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."