കശ്മിര്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്: പോളിങ് 63.83 ശതമാനം
ജമ്മു: ജമ്മുകശ്മിരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 63.83 ശതമാനം പോളിങ്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. ശ്രീനഗറില്‍ കല്ലേറുണ്ടായത് ഒഴിച്ചാല്‍ മറ്റിടങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.
ജമ്മുവിലെ രജൗറിയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 60 ശതമാനമാണ് ഇവിടെ പോളിങ് രേഖപ്പെടുത്തിയത്. കശ്മിര്‍ താഴ്്‌വരയിലെ ബന്ദിപ്പോരയിലാണ് ഏറ്റവും കുറവ് പോളിങ്.
വിഘടന വാദികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് താഴ്്‌വരയില്‍ പലയിടത്തും വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിയില്ല. കശ്മിര്‍ താഴ്്‌വരയില്‍ 29 ശതമാനം പോളിങ് രേഖപ്പെടുത്തിയ കുപ്്‌വാരയാണ് വോട്ടിങ്ങില്‍ മുന്നിട്ടു നില്‍ക്കുന്നത്. ശ്രീനഗറിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെ മറ്റിടങ്ങളില്‍ 10 ശതമാനത്തില്‍ താഴെയാണ് പോളിങ് രേഖപ്പെടുത്തിയത്.
13 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കശ്മിരില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. കശ്മിരിലെ പ്രമുഖ പാര്‍ട്ടികളായ നാഷ്്‌നല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിനാല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം.നാലുഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് 16ന് അവസാനിക്കും. 20നാണ് വോട്ടെണ്ണല്‍.
240 സ്ഥാനാര്‍ഥികള്‍ ഇതിനകം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2005ലാണ് ഇതിന് മുന്‍പ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."