HOME
DETAILS

ഉറ്റവര്‍ ഉപേക്ഷിച്ചവര്‍ക്ക് തണലൊരുക്കി 'അത്താണി'

  
backup
May 31 2017 | 00:05 AM

340324-2

കോഴിക്കോട്: വാര്‍ധക്യത്തിന്റെ അവശതകള്‍ അനാഥമാക്കിയ കൂറേ മനുഷ്യ ജീവിതങ്ങളുടെ അഭയകേന്ദ്രമാണ് 'അത്താണി'. അപകടത്തില്‍ ശാരീരികമായി തകര്‍ന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെ ചലനമറ്റുപോയവര്‍, പ്രായമായപ്പോള്‍ വീട്ടുകാര്‍ വഴിയില്‍ ഇറക്കി വിട്ടവര്‍, ആരുമില്ലാതെ ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ തുടങ്ങി ഭവനരഹിതരാക്കപ്പെട്ട ആയിരങ്ങളാണ് നരിക്കുനിയിലെ 'അത്താണി'യുടെ തണലില്‍ കഴിയുന്നത്. നിരാലംഭരായ രോഗികള്‍ക്കു മികച്ച ചികിത്സയും ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് മരണം വരെ അഭയവും നല്‍കുകയാണ് ഈ മാതൃകാ ആതുരാലയം.


നരിക്കുനിയിലെ ഇരുനില കെട്ടിടത്തില്‍ മികച്ച സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 34 പേര്‍ അതിഥികളായുണ്ട്. മരണത്തെ കാത്തിരിക്കുന്നവരാണ് ഇവരില്‍ പലരും. കാണാനും കേള്‍ക്കാനും പലര്‍ക്കും ബന്ധുക്കളില്ല, ഉള്ള ബന്ധുക്കളില്‍ പലരും വരാറുമില്ല. പക്ഷേ ആരോഗ്യമുള്ള കാലത്ത് കണ്‍മണി പോലെ പോറ്റിയ മക്കളും കുടുംബങ്ങളും വാര്‍ധക്യത്തില്‍ ഉപേക്ഷിച്ചതിന്റെ പരിഭവമുണ്ടെങ്കിലും ഇന്നിവര്‍ ഇവിടെ ഒരു കുടുംബമാണ്. പരാതിയും പരിദേവനങ്ങളും പരസ്പരം ഉള്ളിലൊതുക്കി സന്തോഷത്തോടെ ജീവിക്കുന്നു. വാര്‍ധക്യം പിടിപെടുന്നതിന് മുന്‍പേ കിടപ്പിലായ ചില യുവാക്കളുമുണ്ടിവിടെ. പെട്ടെന്നുണ്ടായ അപകടത്തില്‍ തകര്‍ന്നവര്‍, ഫിസിയോതെറാപ്പി ചെയ്ത് സ്വപ്നങ്ങള്‍ നെയ്ത് കിടക്കുകയാണിവര്‍. എന്നെങ്കിലും വീട്ടിലേക്കു തിരിച്ചു പോകാമെന്ന പ്രതീക്ഷയില്‍.


അന്തേവാസികള്‍ക്ക് വലിയ പിന്തുണ നല്‍കുന്നത് ഇവിടത്തെ ജീവനക്കാര്‍ തന്നെയാണ്. 27 ജീവനക്കാരാണ് അതിഥികളെ പരിപാലിക്കാനായി മാത്രമുള്ളത്. മകളെ പോലെയും ഉമ്മയെ പോലെയും രോഗികള്‍ക്ക് പരിചരണവും സഹായവും നല്‍കുന്ന മാലാഖമാരാണിവര്‍. കുറഞ്ഞ ശമ്പളമാണെങ്കിലും തികഞ്ഞ ആത്മാര്‍ഥയോടെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. ജീവിതത്തിന്റെ സായാഹ്നത്തില്‍ കരുണയുടെ ചിറകുകള്‍ വിരിച്ചു നല്‍കാന്‍ ഭാഗ്യം ലഭിച്ചവരെന്ന ആത്മസംതൃപ്തിയാണ് സ്ഥാപന അധികൃതര്‍ക്കും ജോലിക്കാര്‍ക്കുമുള്ളത്. സംസ്ഥാനത്തിന്റെ അകത്തും പുറത്തുനിന്നുമുള്ള അന്തേവാസികള്‍ ഇവിടെയുണ്ട്. മൈസൂരിലെ രവീന്ദ്രന്‍ ഇവിടെ എത്തിയിട്ട് ഒരു മാസമായി. പൂനൂരിലെ ഹലീമയെ നോക്കാന്‍ ആരുമില്ലാതായപ്പോഴാണ് ആരോ അത്താണിയില്‍ എത്തിച്ചത്. നന്മണ്ട സ്വദേശി ശ്രീനിവാസനെ മക്കള്‍ ഉപേക്ഷിച്ചപ്പോഴാണ് ബന്ധുക്കള്‍ ഇവിടെ എത്തിച്ചത്. തന്റെ ഏക മകന്‍ തന്നെ ഉപേക്ഷിച്ചുവെന്നും വീടും താന്‍ നട്ട ചെടികളും പ്ലാവുമുള്ള സ്ഥലവും വിറ്റ് അവന്‍ പോയെന്നും കണ്ണീര്‍ പൊഴിച്ച് രവീന്ദ്രന്‍ പറയുന്നു. കുരുവട്ടൂര്‍ സ്വദേശി സുഭാഷ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് നിശ്ചലനായി കിടക്കുകയാണ്. മാത്തോട്ടം സ്വദേശി ആലിക്കോയ ഇവിടെ എത്തിയിട്ട് മൂന്നു വര്‍ഷമായി.


ആദ്യം മടവൂര്‍ മുക്കിലായിരുന്നു അത്താണിയുടെ തുടക്കം. പിന്നെ നരിക്കുനിയിലെ 47 സെന്റ് സ്ഥലത്തുള്ള ഇപ്പോഴെത്ത കെട്ടിടത്തിലേക്കു മാറ്റുകയായിരുന്നു. മുന്നോറാളം കിടപ്പിലായ രോഗികളെ അത്താണിയുടെ ഹോം കെയര്‍  സംവിധാനം വഴി ശുശ്രൂഷിക്കുന്നു. മാരകമായ രോഗം ബാധിച്ചു കിടപ്പിലായ രോഗികളെ  ഡോക്ടര്‍, നഴ്‌സ്, വളണ്ടിയര്‍ അടങ്ങുന്ന സംഘം വീട്ടിലെത്തി സൗജന്യമായി പരിചരിക്കും. ആംബുലന്‍സ് സര്‍വിസ്, ഡയബറ്റിക് ക്ലിനിക്, പേഷ്യന്റ് ഗൈസന്‍സ് സെന്റര്‍, ഫിസിയോതെറാപ്പി എന്നീ സേവനങ്ങളും ഇവര്‍ ചെയ്യുന്നുണ്ടെന്ന് മാനേജര്‍ മുഹമ്മദലി പറഞ്ഞു. ഡയാലിസിസ് സംവിധാനം ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. ഒരു മാസം അഞ്ചു ലക്ഷം രൂപ നടത്തിപ്പിനായി ചെലവു വരുന്നുണ്ട്, എല്ലാം സൗജന്യമായാണ് ചെയ്യുന്നത്. സ്ഥിര വരുമാനമൊന്നുമില്ല, അഭ്യുദയ കാംക്ഷികളുടെ പിന്തുണ മാത്രമാണ് ഇതിനുള്ളതെന്നും ചെയര്‍മാന്‍ എന്‍ജിനീയര്‍ അബൂബക്കര്‍ പറഞ്ഞു. രാഘവന്‍ മാസ്റ്റര്‍ വൈസ് ചെയര്‍മാനും വി.പി ഖാദര്‍ മാസ്റ്റര്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് അത്താണിയുടെ കടിഞ്ഞാന്‍ പിടിക്കുന്നത്. ഫോണ്‍: 0495-2247412.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago