HOME
DETAILS

അപകട മേഖലയായി പള്ളിപ്പുറം സി.ആര്‍.പി.എഫ് ജങ്ഷന്‍

  
backup
October 09 2018 | 03:10 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81

പള്ളിപ്പുറം: ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ജങ്ഷന്‍ അപകട മുനമ്പായി മാറുന്നു. ഒരുമാസത്തിനിടയില്‍ അന്യസംസ്ഥാന ചരക്കുലോറികള്‍ അടക്കം നാല് വാഹനങ്ങളാണ് ഇവിടെ മറിഞ്ഞത്. ഇന്നലെ വീണ്ടും ഒരുലോറി ഇടതുവശത്തേക്ക് ചരിഞ്ഞ് മറിയുമെന്നവസ്ഥയിലായി.
പള്ളിപ്പുറം സി.ആര്‍.പി ജവാന്‍മാര്‍ ഓടിയെത്തി ട്രാക്ടറിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. ആറുമാസം മുന്‍പ് ദേശീയപാത റീടാറിങ് നടത്തിയപ്പോള്‍ ഉണ്ടായ അപകാതയാണ് വാഹനങ്ങള്‍ മറിയാന്‍ കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
റോഡിന്റെ ഒരുവശത്തെ ചരിവും ഇരുവശവും മണ്ണിട്ട് നികത്താത്തതിനാല്‍ തറനിരപ്പില്‍ നിന്നുള്ള പൊക്കവുമാണ് വാഹനങ്ങള്‍ ഒരുവശത്തേക്ക് മറിയാനിടയാകുന്നത്. പലപ്രാവശ്യം മംഗലപുരം പൊലിസ് അടക്കം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും പരിഹാരമുണ്ടായിട്ടില്ല. അപകടം പതിയിരിക്കുന്ന ഇവിടെയാണ് ബസ് സ്റ്റോപ്പ്. മിക്കസമയത്തും ജവാന്‍മാരുടെ കുടുംബങ്ങളും സമീപത്തെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് പേരാണ് ബസ് കാത്ത് നില്‍ക്കുന്നത്.
ഇതിന് തൊട്ടടുത്തുണ്ടായ അപകടത്തിലാണ് ബാലഭാസ്‌ക്കറും മകളും മരിച്ചത്. ഒരുവര്‍ഷത്തിനിടയില്‍ ഈ പാതയില്‍ 90 അപടങ്ങള്‍ ഉണ്ടാകുകയും 17 പേര്‍ മരിക്കുകയും ചെയ്തിട്ട് അപകട മേഖലയെന്ന് കാണിക്കാന്‍ പോലു ഒരു സൂചനബോര്‍ഡുപോലുമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago