ഫയലില്‍ കുടുങ്ങി ജീവന്‍ നഷ്ടപ്പെട്ട് സാജന്‍; ചുവപ്പുനാടയില്‍ ആടിയുലഞ്ഞ് നിരവധി പേര്‍; അവസാനം സര്‍ക്കാരിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയത്‌നം
തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. അധികാരത്തിലേറിയ ആദ്യദിനം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകള്‍ക്ക് പിന്നീട് ജീവനില്ലാതായി. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും മുഖ്യമന്ത്രി പറഞ്ഞ അതേ ഫയലില്‍ കുടുങ്ങി കോഴിക്കോട് ചെമ്പനോടയിലെ ജോയ് ജീവിതം അവസാനിപ്പിച്ചു. പിന്നെയും സംഭവിച്ചു നിരവധി ദുരന്തങ്ങള്‍. ഒടുവില്‍ കണ്ണൂരിലെ വ്യവസായ പ്രമുഖന്‍ സാജനും ജീവന്‍ കൊടുക്കേണ്ടി വന്നു. ഇപ്പോള്‍ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയത്‌ന പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുകയാണ്.
ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ സെക്രട്ടറിയേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയത്‌ന പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങളുടെ പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കി പരിഹാരം കാണാനാണ് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി നടത്തുന്നത്.
തീവ്രയത്‌നം വെറും യാന്ത്രികമായി നടപ്പാക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്നവിധം അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. അതുകൊണ്ടുതന്നെ, ഒന്നോ അതില്‍ കൂടുതലോ അവധി ദിവസങ്ങള്‍ ഫയല്‍ തീര്‍പ്പാക്കുന്നതിനായി മാത്രം മാറ്റിവച്ച് ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനാവുമോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."