കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
ബദിയഡുക്ക: മാന്യയിലെ ആമക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ആലംപാടി റഹ്മാനിയനഗര് ബാഫഖി നഗറിലെ ഷാഫി-താഹിറ ദമ്പതികളുടെ മകന് അബ്ദുല്‍ ഖാദര്‍(18), ആലംപാടി ബള്ളൂരടുക്കത്തെ ഓട്ടോ ഡ്രൈവര്‍ ബി.എ മുഹമ്മദ്-സഫിയ ദമ്പതികളുടെ മകനും കുമ്പള അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ഥിയുമായ അബൂബക്കര്‍ സാലിഹ് അലി(18) എന്നിവരാണ് മരിച്ചത്.
ഉച്ചക്ക് ഒന്നോടെ ഇവരുള്‍പ്പെടെ ആറ് വിദ്യാര്‍ഥികള്‍ കുളത്തിലെത്തിയത്. കുളിക്കുന്നതിനിടെ അബ്ദുല്‍ ഖാദറും അബൂബക്കര്‍ സാലിഹും മുങ്ങിപോവുകയായിരുന്നു. മറ്റ് നാല് പേര് നീന്തി രക്ഷപ്പെട്ടും. കാസര്‍കോട്ട് നിന്നും എത്തിയ അഗ്നിരക്ഷാ സേന ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
തുടര്‍ന്ന് മുതദേഹങ്ങള്‍ കാസര്‍ക്കോട്ടെ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നവാസ്, നൗഫല്‍ (ദുബൈ), സാഹിന, സഫീറ എന്നിവരാണ് അബ്ദുല്‍ ഖാദറിന്റെ സഹോദരങ്ങള്‍. ഷഹബാസ്, സഹന, നുസൈബ എന്നിവരാണ് അബൂബക്കറിന്റെ സഹോദരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."