ന്യൂനപക്ഷ കേന്ദ്രീകൃത മേഖലാ വികസനം: നിലമ്പൂര്‍ ബ്ലോക്കിന്റെ പദ്ധതി ശുപാര്‍ശ ചെയ്തു
നിലമ്പൂര്‍: കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളുടെ വികസനത്തിനുള്ള പദ്ധതിക്ക്(പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം (പി.എം.ജി.വി.കെ) ജില്ലയില്‍ നിന്ന് നിലമ്പൂര്‍ ബ്ലോക്കിന് അംഗീകാരം. ജില്ലയില്‍നിന്ന് അംഗീകാരത്തിന് സമര്‍പ്പിച്ചത് 43 പദ്ധതികളായിരുന്നു. സംസ്ഥാനത്തുനിന്ന് 95.86 കോടി രൂപയുടെ പദ്ധതികളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇതില്‍ 19 കോടിയോളം രൂപയുടെ പദ്ധതികള്‍ നിലമ്പൂര്‍ ബ്ലോക്കില്‍ നിന്നാണ്.
സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതല്‍ പദ്ധതികള്‍ സമര്‍പ്പിച്ചത് ജില്ലയില്‍ നിന്നായിരുന്നു. പദ്ധതിത്തുകയുടെ 60 ശതമാനം കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റും 40 ശതമാനം സംസ്ഥാനത്തിന്റെ വിഹിതവുമാണ്. നിലമ്പൂര്‍ ബ്ലോക്കിന് കീഴിലുള്ള നിലമ്പൂര്‍ നഗരസഭ, വഴിക്കടവ്, ചാലിയാര്‍, ചുങ്കത്തറ, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലെ വിവിധ സ്‌കൂളുകളിലാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ഇതിനായി ചേര്‍ന്ന സ്‌കൂള്‍ പി.ടി.എ, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗത്തിലാണ് പദ്ധതികള്‍ സംബന്ധിച്ച് അവസാന രൂപം കൈക്കൊണ്ടത്. നിലമ്പൂര്‍ ഗവ.യു.പി സ്‌കൂള്‍, മരുത ഗവ.ഹൈസ്‌കൂള്‍, ഇടിവണ്ണ എസ്‌റ്റേറ്റ് ജി.എല്‍.പി സ്‌കൂള്‍, കരിമ്പുഴ ജി.എം.എല്‍.പി സ്‌കൂള്‍, മാമാങ്കര ജി.എല്‍.പി സ്‌കൂള്‍, പൂളപ്പാടം ജി.എല്‍.പി സ്‌കൂള്‍, എരഞ്ഞിമങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൈലാടി ജി.യു.പി സ്‌കൂള്‍, കുറുമ്പലങ്ങോട് ജി.യു.പി സ്‌കൂള്‍, മുണ്ടേരി ഗവ.ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് കെട്ടിട നിര്‍മാണം, ശുചിമുറി, സ്മാര്‍ട്ട് ക്ലാസ്‌റൂം, മറ്റ് അടിസ്ഥാന സൗകര്യമൊരുക്കല്‍ എന്നിവക്കായി ഫണ്ടനുവദിച്ചാല്‍ നിര്‍മാണം നടത്തുക. കഴിഞ്ഞ മാസം അവസാനം ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റി ചേര്‍ന്ന് പദ്ധതികള്‍ കേന്ദ്രത്തിലേക്ക് ശുപാര്‍ശ ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ രണ്ടു കമ്മിറ്റികള്‍ ഇവ പരിശോധിച്ചതിന് ശേഷം അന്തിമാനുമതി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."