HOME
DETAILS

തോട്ടം മേഖലയില്‍ കാര്‍ഷികാദായനികുതി പൂര്‍ണമായും ഒഴിവാക്കി

  
backup
October 10, 2018 | 7:34 PM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf


തിരുവനന്തപുരം: തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് തോട്ടം ഉടമകളില്‍ നിന്ന് കാര്‍ഷികാദായനികുതി ഇടാക്കേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ കാര്‍ഷികാദായനികുതി അഞ്ചു വര്‍ഷത്തേക്കു മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതില്‍ മാറ്റം വരുത്തിയാണ് നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്.
കടുത്ത പ്രതിസന്ധി നേരിടുന്ന കേരളത്തിലെ തോട്ടം മേഖലയ്ക്ക് പുതുജീവന്‍ നല്‍കാനും തൊഴിലാളികളെ സംരക്ഷിക്കാനുമുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. തോട്ടം മേഖലയിലെ പ്രതിസന്ധികളെക്കുറിച്ചുള്ള റിട്ട.ജസ്റ്റിസ് എന്‍.കൃഷ്ണന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തോട്ടം നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ മന്ത്രിസഭ നേരത്തേ തീരുമാനിച്ചിരുന്നു.
ഏറെ പഴക്കമുള്ള ഈ നികുതി ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് ഈടാക്കുന്നത്. എസ്‌റ്റേറ്റുകളിലെ എല്ലാ ലയങ്ങളേയും കെട്ടിടനികുതിയില്‍നിന്ന് ഒഴിവാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷം ലയങ്ങളും വളരെ പഴക്കമുള്ളതും ജീര്‍ണാവസ്ഥയിലുമാണ്. ഇത്തരം ലയങ്ങള്‍ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുന്നത് അസാധ്യമായ സാഹചര്യത്തിലാണ് കെട്ടിടനികുതിയില്‍നിന്ന് ഒഴിവാക്കുന്നത്.
നിലവിലുള്ള ലയങ്ങള്‍ വാസയോഗ്യമാക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്തി തൊഴിലാളികള്‍ക്കായി വീടുകള്‍ നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലൈഫിന്റെ മാര്‍ഗരേഖകള്‍ക്കു വിധേയമായിരിക്കും വീട് നിര്‍മാണം.
കൂടാതെ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ വനംവകുപ്പ് ഈടാക്കുന്ന സീനിയറേജ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. തോട്ടങ്ങളുടെ പാട്ടക്കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പാട്ടം പുതുക്കി നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനു തടസം നില്‍ക്കുന്ന കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയമവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങളും പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നവയും സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നതിനും തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ധനസഹായത്തോടെ തോട്ടങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നടപടിയെടുക്കാനും മന്ത്രിസഭ തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡ‍ോർ മലിനജല മരണം: വെള്ളമല്ല, വിതരണം ചെയ്തത് വിഷം; സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

National
  •  8 days ago
No Image

റൊണാൾഡോ, സിദാൻ, ഫിഗോ...എന്നിവരേക്കാൾ മികച്ച താരം അവനാണ്‌: റയൽ ഇതിഹാസം

Football
  •  8 days ago
No Image

മത്സരപരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്ക് മാസം 1000 രൂപ; കണക്‌ട് ടു വർക്കിന് അപേക്ഷിക്കാം

Kerala
  •  8 days ago
No Image

ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടി തീയിട്ടു; തമിഴ്‌നാട്ടിൽ ഡിഎംകെ പ്രവർത്തകനും ഭാര്യയും വെന്തു മരിച്ചു; രാഷ്ട്രീയ പകപോക്കലെന്ന് സംശയം

National
  •  8 days ago
No Image

ലൈം​ഗികാതിക്രമത്തിന് ഇരയായ വിദ്യാർഥിനി മരിച്ച നിലയിൽ; പ്രൊഫസറും സഹപാഠികളുമടക്കം 4 പേർക്കെതിരെ കേസ്

National
  •  8 days ago
No Image

കൊയിലാണ്ടിയിൽ ദേശീയപാത നിർമ്മാണത്തിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Kerala
  •  8 days ago
No Image

മത്സരിക്കാൻ ഈടാക്കുന്ന ഫീസ് ഒഴിവാക്കണം; എഐഎഫ്എഫിന് കത്തയച്ച് 13 ക്ലബുകൾ 

Football
  •  8 days ago
No Image

ഫോണില്ലെങ്കിൽ പരിഭ്രാന്തിയാണോ? 'നോമോഫോബിയ'യ്ക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

uae
  •  8 days ago
No Image

ഇൻഡോർ ജലമലിനീകരണം: മരണം ഒമ്പത് ആയി, രോഗബാധിതർ ആയിരത്തിലധികം; കടുത്ത പ്രതിസന്ധിയിൽ ന​ഗരം

National
  •  8 days ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കാൻ നിങ്ങൾക്ക് കഴിയില്ല: ബിസിസിഐയോട് മുൻ താരം

Cricket
  •  8 days ago