കണ്വന്ഷന് സെന്ററിലെ വാട്ടര്‍ടാങ്ക്: ഇളവുതേടി സാജന്റെ ഭാര്യ മന്ത്രിയെ കണ്ടു
കണ്ണൂര്‍: കണ്വന്ഷന് സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യയും പിതാവും തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീനെ കണ്ടു നിവേദനം നല്കി.
കോര്‍പറേഷനില്‍ നടന്ന കെട്ടിട നിര്‍മാണ ഫയല്‍ അദാലത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.
ബക്കളത്തെ വിവാദമായ പാര്‍ഥാസ് കണ്വന്ഷന് സെന്ററിന്റെ പിറകു വശത്തെ വാട്ടര്‍ ടാങ്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ആന്തൂര്‍ നഗരസഭയുടെ തീരുമാനത്തില്‍ ഇളവുതേടിയാണു സാജന്റെ ഭാര്യ ബീനയും അവരുടെ പിതാവ് പുരുഷോത്തമനും മന്ത്രിക്കു മുന്നിലെത്തിയത്. നിവേദനം സ്വീകരിച്ച മന്ത്രി ഇളവുമായി ബന്ധപ്പെട്ട കാര്യം നഗരസഭയുമായി സംസാരിക്കാമെന്ന് ഉറപ്പുനല്‍കി.
വാട്ടര്‍ ടാങ്ക് പൊളിച്ചുനീക്കാന്‍ ബുദ്ധിമുട്ടാണെന്നും എടുത്തുമാറ്റുന്നതിന് ക്രെയിനിന് ഉള്‍പ്പെടെ ഭീമമായ തുക ആവശ്യമാണെന്നും ബീന നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ഇത്രയും തുക മുടക്കാനുള്ള സാമ്പത്തിക സ്ഥിതി ഇപ്പോഴില്ലെന്നും നഗരസഭയില്‍ നിന്നു ഇളവ് അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."