HOME
DETAILS
MAL
മെഹ്ബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും അറസ്റ്റില്‍; കശ്മീരില്‍ എന്തു നടക്കുന്നുവെന്ന കാര്യം ഇപ്പോഴും അവ്യക്തം
backup
August 05 2019 | 15:08 PM
ശ്രീനഗര്‍: കഴിഞ്ഞദിവസം രാത്രി മുതല്‍ കരുതല്‍ തടങ്കലിലുള്ള ജമ്മു കശ്മീര്‍ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തു. മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല എന്നിവരെ അറസ്റ്റ് ചെയ്തുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ജമ്മു കശ്മീരിന് പ്രത്യേകാവകാശം നല്‍കുന്ന 370-ാം വകുപ്പ് ഒഴിവാക്കി കൊണ്ടുള്ള ബില്ല് രാജ്യസഭയില്‍ പാസാക്കിയതിനു പിന്നാലെയാണ് ഇവരുടെ അറസ്റ്റ്. എന്നാല്‍ കശ്മീരിലെ മറ്റു സ്ഥിതികളെന്താണെന്ന വിവരം ലഭിച്ചിട്ടില്ല.
ലാന്‍ഡ് ഫോണുകള്‍ അടക്കം വിച്ഛേദിച്ചിരിക്കുന്നതിനാല്‍ അവിടെ എന്തു സംഭവിക്കുന്നുവെന്ന ലൈവ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നില്ല. ചാനലുകള്‍ക്കു പോലും വാര്‍ത്തകള്‍ നല്‍കാനാവുന്നില്ല. 370-ാം വകുപ്പ് റദ്ദാക്കിയത് കശ്മീരിലെ ജനങ്ങള്‍ അറിഞ്ഞിട്ടുണ്ടോയെന്നും വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."