നീതിവ്യവസ്ഥ അഴിമതിയില്‍ നിന്ന് മുക്തമാകണം, ലീവെടുക്കരുത്, ജോലിസമയത്ത് മുങ്ങരുത്- നിര്‍ദ്ദേശങ്ങളുമായി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: കോടതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നീക്കം ഊര്‍ജ്ജിതമാക്കി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്. ജോലികള്‍ കൃത്യമായി ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, ജുഡീഷ്യറിയെ അഴിമതിയില്‍ നിന്ന് മുക്തമാക്കണമെന്നും അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സുപ്രിംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടു ദിവസം കഴിഞ്ഞ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായും മുതിര്‍ന്ന് ന്യായാധിപന്മാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം നിര്‍ദ്ദേങ്ങള്‍ മുന്നോട്ടു വച്ചത്.
കോടതിയുടെ പ്രവര്‍ത്തന ദിവസങ്ങളില്‍ ലീവെടുക്കരുത്. പ്രവര്‍ത്തന സമയങ്ങളില്‍ കോടതിമുറികളില്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജോലി ചെയ്യാന്‍ മടിക്കാണിക്കുന്ന ജഡ്ജിമാരെ പിന്‍വലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അഭിഭാഷകരെ പോലെ മികച്ച വേതനം ജഡ്ജിമാര്‍ക്കും വേണം. അല്ലങ്കില്‍ പ്രലോഭനങ്ങള്‍ക്ക് കീഴ്പ്പെട്ടേക്കാം. ജുഡീഷറിയില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണം. അല്ലങ്കില്‍ അത് സംവിധാനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസുകള്‍ മുടങ്ങി കിടക്കുന്നത് നിയമ സംവിധാനത്തിന് അപകീര്‍ത്തി വരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ ജുഡീഷ്യല്‍ ഡാറ്റ പ്രകാരം രാജ്യത്തെ ഹൈക്കോടതികളില്‍ 43 ലക്ഷത്തോളം കേസുകള്‍ കെട്ടികിടക്കുന്നുണ്ട്. സുപ്രിം കോടതിയില്‍ 55,946 കേസുകളാണ് കെട്ടികിടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."