ലീഗ് നേതാവിനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ എസ്.ഐക്കെതിരേ കേസ്
കണ്ണൂര്‍: നടപടി ക്രമങ്ങള്‍ പാലിക്കാതെ മുസ്ലിം ലീഗ് നേതാവിനെ അറസ്റ്റുചെയ്ത ചക്കരക്കല്‍ എസ്.ഐ പി. ബിജുവിനെതിരേ തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു.
മുസ്ലിം ലീഗ് മുഴപ്പിലങ്ങാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ചേരിക്കല്ലില്‍ മായിന്‍ അലിയെ 2016ല്‍ ചക്കരക്കല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റു ചെയ്തിരുന്നു. വാട്ടര്‍ അതോറിറ്റിയിലെ കണക്ഷന് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂരിലെ റുക്സാന റാഫി നല്കിയ പരാതിലാണ് കേസെടുത്തത്.
ചക്കരക്കല്‍ പൊലിസ് മായിന്‍ അലി ഒന്നാം പ്രതിയും അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രണ്ടാംപ്രതിയും വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനിയര്‍ മൂന്നാം പ്രതിയുമായാണ് കേസെടുത്തത്.
കേസില്‍ ഒന്നാം പ്രതിയായ മായിന്‍ അലിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്യാതെ നേരിട്ട് അറസ്റ്റുചെയ്തതിനാണ് തലശേരി കോടതിയില്‍ മായിന്അലി ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."