HOME
DETAILS
MAL
സി.എം അബ്ദുല്ല മൗലവി വധം: അന്വേഷണം അവസാനിപ്പിക്കരുത്
backup
October 13 2018 | 07:10 AM
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവി വധക്കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ ശ്രമം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അനിശ്ചിതകാല സമരത്തില്‍ സംബന്ധിച്ചവര്‍ ആണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടവശ്യപ്പെട്ടു. അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി.ഡി കബീര്‍ ഉദ്ഘാടനം ചെയ്തു.
അബൂബക്കര്‍ ഉദുമ അധ്യക്ഷനായി.ജൗഹര്‍ ഉദുമ, അഹമ്മദ് ഷാഫി ദേളി, ഹരീഷ് പി.നമ്പ്യാര്‍, ശരീഫ് ചെമ്പരിക്ക, ബഷീര്‍ പാക്യാര, ഹാഷിം പാക്യാര, യൂസഫ് ഉദുമ,മുസ്തഫ സര്‍ദാര്‍, മുഹമ്മദ് കുന്ന രിയത്ത്, ഇ. അബ്ദുല്ല കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."