പത്തനംതിട്ടയില്‍ മഴ, ഉരുള്‍പൊട്ടല്‍; ഗതാഗതം മുടങ്ങി
പത്തനംതിട്ട: പേമാരിയെ തുടര്‍ന്ന് അതിരുങ്കലില്‍ ഉരുള്‍പൊട്ടല്‍. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ അഞ്ചിടത്ത് വെള്ളം കയറി മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. കൊല്ലംപടി- അതിരുങ്കല്‍, പുളിഞ്ചാണി- രാധപ്പടി റോഡും വെള്ളത്തിലായി. ഈ ഭാഗങ്ങളിലെല്ലാം ഗതാഗതം താറുമാറായി. ഒരു വീട് തകര്‍ന്നു. ഉച്ചക്ക് തുടങ്ങിയ മഴ രാത്രിയിലും തുടരുകയാണ്.
സംസ്ഥാന പാതയില്‍ വകയാര്‍ സൊസൈറ്റിപ്പടി, മാര്‍ക്കറ്റ് ജങ്ഷന്, താന്നിമൂട്, മുറിഞ്ഞകാല്, നെടുമണ്‍കാവ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. കോന്നിക്കും കലഞ്ഞൂരിനും മധ്യേ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഒരാള്‍പൊക്കത്തില്‍ വെള്ളം കയറി. കല്ലും മണ്ണും ഒഴുകിവന്നു മുറ്റാക്കുഴി എസ് വളവിന് സമീപം മംഗലത്ത് കിഴക്കേതില്‍ സദാനന്ദന്റെ വീട് തകര്‍ന്നു.
കൊല്ലംപടി- അതിരുങ്കല്‍ റോഡില്‍ ക്ഷേത്രത്തിന് സമീപം മണ്ണിടിഞ്ഞുവീണ് ഗതാഗതം മുടങ്ങി. അപ്രതീക്ഷിതമായി ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ജനം പ്രയാസത്തിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."