കോട്ടയം മലയോര മേഖലയില്‍ വ്യാപക ഉരുള്‍പൊട്ടല്‍: ഈരാറ്റുപേട്ട നഗരത്തില്‍ വെള്ളം കയറി
ഈരാറ്റുപേട്ട: മലയോര മേഖലയായ തലനാട്, തീക്കോയി പഞ്ചായത്തുകളിലായി വ്യാപക ഉരുള്‍പൊട്ടല്‍ ഉണ്ടായി. നുറുക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങള്‍ നശിച്ചു. റോഡുകള്‍ തകര്‍ന്നു. ഈരാറ്റുപേട്ട നഗരത്തില്‍ വെള്ളം കയറി. പാലാ ഈരാറ്റുപേട്ട റോഡ് വെള്ളത്തില്‍ മുങ്ങി.
ഇന്നലെ ഈരാറ്റുപേട്ട മേഖലയില്‍ 24 മണിക്കൂറും ശക്തമായ മഴയായിരുന്നു തീക്കോയി പഞ്ചായത്തിലെ മംഗളഗിരി,ഒറ്റയീട്ടി.തലനാട് പഞ്ചായത്തിലെ ചാമപ്പാറ,അടുക്കം എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലും ചിലയിടങ്ങളില്‍ മണ്ണിടിച്ചിലുമുണ്ടായി.
ഉരുള്‍പൊട്ടലുണ്ടായതു മൂലം മീനച്ചിലാര്‍ കരകവിഞ്ഞതു കാരണം വെള്ളിയാഴ്ച വെളുപ്പിന് രണ്ട് മണിയോടു കൂടി ഈരാറ്റുപേട്ട ടൗണില്‍ വെള്ളം കയറുകയും നിരവധി വ്യാപര സ്ഥാപനങ്ങ ളിലെ കച്ചവട സാധനങ്ങള്‍നശിക്കുകയും ചെയ്തു. രാവിലെ എട്ട് മണി യോടു കൂടി വെള്ളമിറങ്ങുകയും ചെയ്തു. ഇന്നലെ ഈരാറ്റുപേട്ട നഗര മധ്യത്തില്‍ ഉള്ള കോസ് വേ പാലത്തിലും വെള്ളം കയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."