HOME
DETAILS

സുഹറാബിക്കും മക്കള്‍ക്കും തലചായ്ക്കാനിടം; ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സഹായസമിതി രൂപീകരിച്ചു

  
backup
October 14 2018 | 06:10 AM

%e0%b4%b8%e0%b5%81%e0%b4%b9%e0%b4%b1%e0%b4%be%e0%b4%ac%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

തൃക്കരിപ്പൂര്‍: കാലിന്റെ മുട്ടിനു താഴെ മുറിച്ചു നീക്കിയ രണ്ടുമക്കളുമായി അന്തിയുറങ്ങാന്‍ ഒരു കൂരയില്ലാതെ കഷ്ടപ്പെടുന്ന അറുപതുകാരിയായ സുഹറാബിക്ക് തലചായ്ക്കാനൊരിടം ഒരുക്കുന്നതിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ നേതൃത്വത്തില്‍ സഹായകമ്മിറ്റി രൂപീകരിച്ചു. തൃക്കരിപ്പൂര്‍ കടപ്പുറത്തെ സുഹറാബിയുടെ മകന്‍ നസ്്‌റുദ്ദീന്‍ പത്തു വയസുവരെ മറ്റു കുട്ടികളെപോലെ ഓടി കളിച്ചിരുന്നുവെങ്കിലും വലതുകാലിലെ തള്ളവിരലില്‍ വന്നുപെട്ട അണുബാധയെ തുടര്‍ന്നാണ് സുഹറാബിയുടെ കുടുംബത്തിന് ദുരിതം തുടങ്ങിയത്. നസ്്‌റുദ്ദീന്റെ ഇടത്തേ കാലിലും പഴുപ്പ് ബാധിച്ചതോടെ മുട്ടിനു താഴെ മുറിച്ചു നീക്കേണ്ടി വന്നു.
രണ്ടു വര്‍ഷത്തെ ചികിത്സയ്‌ക്കൊടുവില്‍ വലത് കാലും പാതി നഷ്ടമായി. നസ്‌റുദ്ദീന്റെ ഏക സഹോദരി നജ്മയെയും ഇതേ ദുര്‍വിധി പിടികൂടി. അണുബാധയെ തുടര്‍ന്ന് അവളുടെ കാലുകളും മുറിച്ചു നീക്കേണ്ടി വന്നു. 25 വര്‍ഷമായി തുടര്‍ ചികിത്സക്കായി ഭീമമായ സംഖ്യതന്നെ വേണ്ടിവന്നു. ഇതോടെ കുടുംബസ്വത്തുക്കളും മറ്റും വില്‍ക്കേണ്ടി വന്നു. പിതാവ് ഉപേക്ഷിച്ച ഈ കുടുംബത്തെ മാതാവ് കല്യാണവീട്ടിലും മറ്റു ജോലിചെയ്താണ് മുന്നോട്ടു കൊണ്ടുപോകുന്നത്. ഇപ്പോള്‍ നസ്‌റുദ്ദീന്‍ 40ഉം നജ്മക്ക് 35ഉം വയസായി. 60കഴിഞ്ഞ മാതാവിന്റെ മുന്നില്‍ ഇവരുടെ ഭാവി ജീവിതം ചോദ്യചിഹ്നമായി മാറി. കുടുംബ സ്വത്തായി ലഭിച്ച പുരയിടത്തിലെ കൊച്ചുവീട് ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയപ്പോഴാണ് അംഗ പരിമിതര്‍ക്കുള്ള ബ്ലോക്ക് പദ്ധതിയില്‍ വീടിനുള്ള ധനസഹായം അനുവദിച്ചു കിട്ടിയത്.
വീടിന്റെ നിര്‍മാണ പ്രൃത്തി ഒരാള്‍ പൊക്കത്തിലെത്തിയതോടെ അനുവദിച്ച തുകയുടെ മുക്കാല്‍ ഭാഗം തീര്‍ന്നു. മേല്‍ക്കൂര പണിത് വാതിലുകള്‍ ഉറപ്പിച്ചാലാണ് ബാക്കിയുള്ള വിഹിതം ലഭിക്കുക. തലചായ്ക്കാന്‍ ഇടമില്ലാത്തതിനാല്‍ പകല്‍ നേരങ്ങളില്‍ ഫഌക്‌സ് ബോര്‍ഡ് കൊണ്ട് മറച്ച ചായിപ്പില്‍ ഇരിക്കും. രാത്രിയാകുമ്പോള്‍ തൊട്ടടുത്തുള്ള മറിയുമ്മയുടെ വീട്ടിലാണ് നസ്‌റുദ്ദീന്റെ ഉറക്കം.
മറ്റൊരു അയല്‍വാസി നബീസയുടെ ഔദാര്യത്തിലാണ് സുഹറാബി കിടന്നുറങ്ങുന്നത്. നജ്മ ഉടുമ്പുന്തലയുള്ള അമ്മാവനോടൊപ്പം വാടക ക്വാര്‍ട്ടേസില്‍ കഴിയുകയാണ്. കുടുബത്തിന്റെ ദയനീയവാസ്ഥ മനസിലാക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ അധ്യക്ഷതയില്‍ നാട്ടുകാരുടെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സുഹറാബി കുടുംബ സഹായ സമിതി എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു പ്രവര്‍ത്തിക്കുകയാണ്. എ.ജി.സി ബഷീര്‍ (ചെയര്‍മാന്‍), വി.പി അഹ്മദ് കുഞ്ഞി (വര്‍ക്കിങ് ചെയര്‍മാന്‍), എ.ജി അബ്ദുള്‍ മജീദ് ഹാജി (ജനറല്‍ കണ്‍വീനര്‍), കെ.പി അബ്ദുല്‍ മജീദ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സംഭാവനകളും ഡ്രാഫ്റ്റുകളും എ.ജി അബ്ദുല്‍ മജീദ് ഹാജി (ജനറല്‍ കണ്‍വീനര്‍),സുഹറാബി കുടുംബ സഹായ സമിതി. പി.ഒ പടന്നക്കടപ്പുറം, കാസര്‍കോട് ജില്ല 671312, അക്കൗണ്ട് നമ്പര്‍:19530100041024, ഫെഡറല്‍ ബാങ്ക്, തൃക്കരിപ്പൂര്‍ ബ്രാഞ്ച്, IFS code FDRL
 0001953 എന്ന വിലാസത്തില്‍ എത്തിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago