HOME
DETAILS

ഹണി ട്രാപ്പ്: മൂന്നുപേര്‍ പിടിയില്‍

  
backup
October 15, 2018 | 1:29 AM

%e0%b4%b9%e0%b4%a3%e0%b4%bf-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d


കല്‍പ്പറ്റ: കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം കണ്ണമംഗലം ജലാലുദ്ദീന്‍ (24), പുഴക്കാട്ടേരി മുഹമ്മദ് ആസിഫ് അലി (22), പെരിന്തല്‍മണ്ണ പൊരുപ്പന്‍വീട് അഷ്‌റഫ് (42) എന്നിവരെയാണ് സി.ഐ കെ.ജി പ്രവീണ്‍, എസ്.ഐ സി.എ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വീടും സ്ഥലവും വില്‍പനക്കുണ്ടെന്ന് പറഞ്ഞു കല്‍പ്പറ്റ എമിലിയിലെ വീട്ടില്‍ വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി. കോഴിക്കോട് സ്വദേശികള്‍ എത്തിയപ്പോള്‍ എമിലിയിലെ വീട്ടില്‍ രണ്ടു സ്ത്രീകളാണുണ്ടായിരുന്നത്. ഇവരുമായി സംസാരിക്കവേ ഒരു സംഘം ആളുകള്‍ വീട്ടിലെത്തി സ്ത്രീകള്‍ക്കൊപ്പം ഇരുത്തി ഫോട്ടോയെടുത്തു. ഈ ഫോട്ടോകള്‍ പരസ്യപ്പെടുത്താതിരിക്കുന്നതിനു 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
തുക നല്‍കാമെന്നേറ്റ കോഴിക്കോട് സ്വദേശികള്‍ രഹസ്യമായി പൊലിസില്‍ പരാതി നല്‍കിയതാണ് പ്രതികളുടെ അറസ്റ്റിനു വഴിയൊരുക്കിയത്. സുല്‍ത്താന്‍ ബത്തേരി ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്നു പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ നിസ്‌വയിൽ വൻ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

oman
  •  2 days ago
No Image

ആകാശത്തേക്ക് വെടിവെച്ച് 'റീൽ' നിർമ്മിച്ച് വൈറലാവാൻ ശ്രമം; അച്ഛനും, മകനും അറസ്റ്റിൽ

National
  •  2 days ago
No Image

ഇന്ത്യ അവനെ കളിപ്പിച്ചില്ലെങ്കിൽ ഞാൻ അത്ഭുതപ്പെടും: ആരോൺ ഫിഞ്ച്

Cricket
  •  2 days ago
No Image

യുഎഇയിൽ വൻ റിയൽ എസ്റ്റേറ്റ് തട്ടിപ്പ്: ദമ്പതികളെ കബളിപ്പിച്ച് 8 ലക്ഷം ദിർഹം തട്ടിയെടുത്തു; മൂന്ന് പ്രതികൾക്ക് തടവും നാടുകടത്തലും

uae
  •  2 days ago
No Image

തോറ്റത് ഇംഗ്ലണ്ട്, വീണത് ഇന്ത്യ; ചരിത്രത്തിലേക്ക് പറന്നത് കിവികൾ

Cricket
  •  2 days ago
No Image

കേരളം അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം; 'നവകേരളത്തിലേക്കുള്ള ചവിട്ടുപടി'യെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  2 days ago
No Image

പൊലിസും കവർച്ചാസംഘവും തമ്മിൽ ഏറ്റുമുട്ടൽ; സഊദിയിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു

Saudi-arabia
  •  2 days ago
No Image

'നോക്കാതെ പോലും കളത്തിൽ അവൻ എവിടെയെന്ന് എനിക്കറിയാം'; മെസ്സിയുമായുള്ള ബന്ധം വികാരഭരിതമായി പങ്കുവെച്ച് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം

Football
  •  2 days ago
No Image

പുകയിലയ്ക്ക് തലമുറ വിലക്ക്; 2007-ന് ശേഷം ജനിച്ചവർക്ക് ഇനി മാലിദ്വീപിൽ പുകവലിക്കാനാവില്ല: നിയമം പ്രാബല്യത്തിൽ

National
  •  2 days ago
No Image

യുഎഇയിൽ 50 വയസ്സിന് മുകളിലുള്ള താമസക്കാരോട് ഷിംഗിൾസ് വാക്‌സിൻ എടുക്കാൻ അഭ്യർത്ഥിച്ച് ആരോ​ഗ്യ വിദ​ഗ്ധർ

uae
  •  2 days ago