HOME
DETAILS
MAL
പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ റേഷന്‍
backup
August 13 2019 | 12:08 PM
ആലപ്പുഴ: പ്രളയത്തില്‍ എല്ലാം തകര്‍ന്നവര്‍ക്കും ജീവിതോപാധികള്‍ നഷ്ടമായവര്‍ക്കും സര്‍ക്കാരിന്റെ കൈത്താങ്ങ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ്
പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ദുരിതബാധിര്‍ക്കൊപ്പം നിന്നത്.
ഭക്ഷ്യമന്ത്രി പി.തിലോത്തമനാണ് ഇക്കാര്യം അറിയിച്ചത്.
പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ വേണ്ടി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തയച്ചിട്ടുണ്ട്. വെള്ളം കയറി ഇ പോസ് സംവിധാനം തകരാറില്‍ ആയ റേഷന്‍ കടകള്‍ക്ക് മാന്വല്‍ ആയി റേഷന്‍ നല്‍കാം.
നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."