HOME
DETAILS

പുഴയായ് ഒഴുകാന്‍ മോഹിച്ച് ഇരുവഴിഞ്ഞി

  
backup
October 15 2018 | 04:10 AM

river-iruvazhinji-puzha-story-spm-chuttupad

തിരുവമ്പാടി: നേരാംവണ്ണം പുഴയായൊന്നൊഴുകാന്‍ കേഴുകയാണ് ഇരുവഴിഞ്ഞിപ്പുഴ. പേരുപോലെ പല വഴികളിലൂടെ വന്ന് ഒടുവില്‍ 'ഇരുവഴി'യായി തിരിഞ്ഞ് വീണ്ടും ഒന്നിച്ച് പുഴയായി ഒഴുകിയിരുന്ന ഇരുവഴിഞ്ഞിപ്പുഴക്ക് പക്ഷെ ഇപ്പോള്‍ പഴയ പ്രതാപമില്ല.
പശ്ചിമഘട്ട മലനിരകളില്‍ നിലമ്പൂര്‍ കാടിനോട് ചേര്‍ന്നു കിടക്കുന്ന വെള്ളരിമലയില്‍ നിന്നാണ് ഇരുവഴിഞ്ഞിപ്പുഴയുടെ ഉത്ഭവം. തേന്‍പാറ പുഴ, മുത്തപ്പന്‍ പുഴ, കണിയാട് പുഴ, മറിപ്പുഴകള്‍ ചേര്‍ന്നാണ് ഇരുവഴിഞ്ഞിയാകുന്നത്. മലമുകളിലെ 'ഒലിച്ചുചാട്ട'ത്തിലൂടെ ഒലിച്ചിറങ്ങുന്ന നീരുറവകള്‍ തേന്‍പാറ, കണിയാട് പുഴകളും മറിപ്പുഴ, മുത്തപ്പന്‍ പുഴകളുമായി 'ഇരു വഴി'യിലൂടെ വന്ന് ആനക്കാംപൊയില്‍ അങ്ങാടിക്ക് പിറക് വശത്ത് നിന്ന് ഒന്നാകുകയാണ് ഇരുവഴിഞ്ഞി. പതങ്കയം, അരിപ്പാറ, കുറുങ്കയം, ഇലന്തുകടവ്, കുമ്പിടാന്‍, തോട്ടത്തിന്‍ കടവ്, മുക്കം വഴി എളമരത്തിനു സമീപം ചാലിയാറിലാണ് ഇരുവഴിഞ്ഞിപ്പുഴ അവസാനിക്കുന്നത്. തിരുവമ്പാടി, കോടഞ്ചേരി, മുക്കം നഗരസഭകളാണ് അതിര്‍ത്തി പങ്കിടുന്നത്.
ചെറുകിട പദ്ധതികള്‍ ചെറു കീടങ്ങളാകുന്നു.


വര്‍ഷത്തില്‍ നാമമാത്ര മാസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പുഴയെ നശിപ്പിക്കുന്നുവെന്ന വാദം മേഖലയില്‍ ശക്തമാണ്. പുല്ലൂരാംപാറ, മറിപ്പുഴ പ്രദേശങ്ങള്‍ക്കിടയിലെ കുറഞ്ഞ ദൂരത്തില്‍ മാത്രം മൂന്നില്‍ പരം ചെറുകിട ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. രണ്ടു മീറ്റര്‍ ഉള്‍വ്യാസമുള്ള ഭീമന്‍ പൈപ്പുകള്‍ സ്ഥാപിക്കാനും അനുബന്ധ സാമഗ്രികളുടെ ഫിറ്റിങ്ങിനും വേണ്ടി മാത്രം നിരവധി സ്ഥലങ്ങളിലാണ് പാറകള്‍ പൊട്ടിച്ചു മാറ്റിയത്.
ചെറിയ കല്ലുകളായി മാറിയ പാറകളും സിമന്റ് ചാക്കുകള്‍ ഉള്‍പ്പടെയുള്ളവയും പ്രളയജലത്തോടൊപ്പം ഒഴുകിയെത്തുകയും പല സ്ഥലങ്ങളിലും പുഴയുടെ ഗതി മാറുകയും ചെയ്തു. അരിപ്പാറ വെള്ളച്ചാട്ടത്തിനു സമീപമുള്ള നിരവധി കയങ്ങള്‍ ഇങ്ങനെ വെയ്സ്റ്റ് വന്നു നികന്നു.നിരവധി പേരുടെ കൃഷിസ്ഥലത്തു കൂടി പോയ മലവെള്ളത്തോടൊപ്പം ജലവൈദ്യുത പദ്ധതിക്ക് വേണ്ടി ഉപയോഗിച്ച നൂറു കണക്കിന് സിമന്റ് ചാക്കുകള്‍ ഇപ്പോഴും മരത്തില്‍ തൂങ്ങി കിടക്കുന്നു. അരിപ്പാറയില്‍ ഇടതു വശത്തുകൂടി ഒലിച്ചു വന്നിരുന്ന ഇരുവഴിഞ്ഞിപ്പുഴ ജലവൈദ്യുത പദ്ധതിക്ക് വേണ്ടി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടര്‍ന്ന് വലതു വശം ചേര്‍ന്നാണ് ഇപ്പോള്‍ ഒഴുകുന്നത്.

തുരുത്തിനെ തകര്‍ത്തത് മനുഷ്യനിര്‍മിതിയെന്ന്

പുല്ലൂരാംപാറ ഇലന്തുകടവ് തുരുത്തില്‍ വെള്ളം കയറിയതില്‍ പുതുതായി നിര്‍മിച്ച ഇലന്തുകടവ് പാലം കാരണമായതായി സൂചന. ഇവിടെ വെള്ളം കയറിയതു കാരണം നിരവധി കുടുംബങ്ങളെ പല പ്രാവശ്യങ്ങളിലായി മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നിരുന്നു.
പല വീടുകളിലെയും വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ ഒലിച്ചുപോകുകയും വീടുകള്‍ ഉപയോഗശൂന്യമാകുകയും ചെയ്തു. ഇലന്തുകടവില്‍ കഴിഞ്ഞ വര്‍ഷം പുതുതായി നിര്‍മിച്ച പാലത്തിന്റെ തൂണുകളാണ് ദുരന്തത്തില്‍ വഴിത്തിരിവായതെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ആനക്കാംപൊയില്‍ വനമേഖലയിലെ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കുത്തിയൊലിച്ചെത്തുന്ന മലവെള്ളം പാലത്തിന്റെ തൂണുകളിലിടിച്ച് വഴിമാറി ഒഴുകി എന്നാണ് പറയപ്പെടുന്നത്. പാലത്തിന്റെയും പുഴയുടെയും സംരക്ഷണത്തിന് വേണ്ടി കൂറ്റന്‍ മതിലും നിര്‍മിച്ചിരുന്നു. നേരെത്തെ ഇവിടെയുണ്ടായിരുന്ന പുഴയുടെ സ്വാഭാവിക വളവ് ഈ സംരക്ഷണഭിത്തി മൂലം നഷ്ടപ്പെട്ടു എന്നും ഒലിച്ചെത്തുന്ന മലവെള്ളം മതിലിലിടിച്ച് കയറാന്‍ കാരണമായെന്നും ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.
ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെയാണ് തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇലന്തുകടവില്‍ പാലം പണിതത്. ഇതിനു മുകളില്‍ ആനക്കാംപൊയിലില്‍ കണ്ടപ്പന്‍ ചാലിലും പുതിയ പാലം പണിതെങ്കിലും ആര്‍ച്ച് പാലമായതിനാല്‍ പുഴയില്‍ തൂണുകള്‍ വേണ്ടി വന്നില്ല. പ്രദേശത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് മഴക്കാലത്ത് മലവെള്ളത്തോടൊപ്പം ഉരുള്‍പൊട്ടി ഭീമന്‍ പാറകളും കല്ലുകളും ഒലിച്ചു വന്ന് പാലത്തിന്റെ തൂണുകളിലിടിച്ച് ക്ഷതമേല്‍ക്കുമെന്നും പുഴ ഗതി മാറിയൊഴുകുമെന്നും കണ്ടാണ് ആര്‍ച്ച് പാലം പണിതത്. എന്നാല്‍ ഇതിന് അല്‍പം താഴെയുള്ള ഇലന്തുകടവില്‍ പുഴയില്‍ തൂണോടു കൂടി സ്ഥാപിച്ച പാലമാണ് ദുരിതമായതെന്നും നാട്ടുകാര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago