HOME
DETAILS

അഴിമുഖത്തേക്ക് വീണ്ടും കടലാക്രമണം മത്സ്യ ബന്ധനം നിര്‍ത്തിവച്ചു

  
backup
June 04, 2017 | 10:57 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b5%81%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95

 


കഠിനംകുളം: പെരുമാതുറ മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖ നിര്‍മാണത്തിലെ അശാസ്ത്രീയത വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. അഴിമുഖത്ത് വീണ്ടും കടലാക്രമണം ശക്തമായതിനെ തുടര്‍ന്നാണിത്. തുറമുഖം വഴിയുള്ള മത്സ്യബന്ധനം നിര്‍ത്തിവച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചക്കിടെ ഹാര്‍ബറിലേക്കുള്ള തിരയടിയില്‍പ്പെട്ട് നിരവധി മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ മുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് അഴിമുഖത്ത് നിന്നും കടലിലേക്ക് കടക്കാന്‍ പറ്റാത്ത വിധത്തില്‍ തിരയടി ശക്തമായി. നൂറ് കണക്കിന് ബോട്ടുകളും മത്സ്യത്തൊഴിലാളികളുമാണ് തിരയടിയുടെ ശമനവും പ്രതീക്ഷിച്ചിരിക്കുന്നത്.
ഇന്നും ഇന്നലെയുമല്ല..!
മുതലപ്പൊഴി ഹാര്‍ബര്‍ നിര്‍മാണം തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷത്തോളമാകുന്നു. ഇതിനിടെ നിരവധി തവണ അശാസ്ത്രീയമെന്ന് കണ്ട് നിര്‍മാണം നിര്‍ത്തിവച്ചിരുന്നു. ഓരോ തവണ നിര്‍മാണം നിര്‍ത്തിവെച്ച് , വീണ്ടും തുടങ്ങുമ്പോള്‍ കോടികളായിരുന്നു നഷ്ടടമായിക്കൊണ്ടിരുന്നത്.
നിര്‍മാണം തുടങ്ങി രണ്ട് വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ പൊഴി മൂടുന്ന പ്രവണത ആവര്‍ത്തിച്ചു. വര്‍ഷങ്ങള്‍ നീണ്ട പുനര്‍ പഠനത്തിന് ശേഷം കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ഹാര്‍ബറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും പുതിയ തറക്കല്ലിട്ട് തുടക്കം കുറിച്ചത്. രണ്ട് വര്‍ഷത്തിനകം ഹാര്‍ബര്‍ കമ്മിഷന്‍ ചെയ്യുമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയും ചെയ്തു.
വീണ്ടും നിര്‍മാണം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടതോടെ പൊഴി മൂടുന്ന പ്രവണ ഇല്ലാതായി. പകരം അഴിമുഖത്തേക്കുള്ള കടലാക്രമണം ശക്തമായി. രണ്ട് പുലിമുട്ടിന്റെയും നല്ലൊരു ഭാഗം വിഴുങ്ങിയ ശേഷമാണ് കടല്‍ പിന്‍മാറിയത്.
തുടര്‍ന്ന് വീണ്ടും പുനര്‍പഠനവും ചര്‍ച്ചകളും നടന്നു. പുലിമുട്ട് നിര്‍മാണം ആരംഭിക്കുകയും ചെയ്യ്തു. ടണ്‍കണക്കിന് ഭാരമുള്ള പതിനായിരകണക്കിന് മൂന്ന് മുക്ക് കല്ലുകള്‍ ഇതിനു വേണ്ടി നിര്‍മിച്ചു.
ഇവ രണ്ട് പുലിമുട്ടുകളുടെയും അവസാന ഭാഗത്ത് നിരത്തി. തിരയെ അതിജീവിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് ഇപ്പോള്‍ കടലാക്രമണം ഉണ്ടായിരിക്കുന്നത്. എത്ര കടല്‍ക്ഷോഭം വന്നാലും ഹാര്‍ബറിലേക്ക് ഇനി തിരയടി ഉണ്ടാകില്ലെന്ന് പറഞ്ഞ ഹാര്‍ബര്‍ അതോറിറ്റിക്കും കരാര്‍ എടുത്ത കമ്പനിക്കും മിണ്ടാട്ടമില്ല.
രണ്ടാഴ്ച മുന്‍പ് ഹാര്‍ബറിനുള്ളിലെ മണല്‍ ഒരു കോടി രൂപ മുടക്കി നീക്കം ചെയ്ത് തുടങ്ങിയെങ്കിലും എന്തൊക്കെയോ സാങ്കേതിക പറഞ്ഞ് അതും നിര്‍ത്തിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  15 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  15 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  15 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  15 days ago
No Image

എസ്.ഐ.ആര്‍, തദ്ദേശ തെരഞ്ഞെടുപ്പിന് ബാധിക്കില്ല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം: ഔദ്യോ​ഗിക ഈദ് അൽ ഇത്തിഹാദ് ​ഗാനം പുറത്തിറക്കി

uae
  •  15 days ago
No Image

മുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങാൻ 1.10 കോടി: അനുമതി നൽകി ധനവകുപ്പ്

Kerala
  •  15 days ago
No Image

നിലമ്പൂരിൽ 32 കിലോ ചന്ദനം പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

Kerala
  •  15 days ago
No Image

സാങ്കേതിക തകരാർ: 160 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ട്രിച്ചിയിൽ തിരിച്ചിറക്കി

uae
  •  15 days ago
No Image

വാക്കേറ്റത്തിന് പിന്നാലെ അതിക്രമം: നിലമ്പൂരിൽ വീടിന് മുന്നിലിട്ട കാർ കത്തിച്ചു; പ്രതികൾക്കായി വലവിരിച്ച് പൊലിസ്

Kerala
  •  15 days ago