HOME
DETAILS

മലേഷ്യയിലെ ഹിന്ദുക്കള്‍ക്കെതിരേ വിവാദ പ്രസ്താവന; സാക്കിര്‍ നായിക്കിനെ മലേഷ്യന്‍ പൊലിസ് ചോദ്യംചെയ്യും

  
backup
August 16 2019 | 18:08 PM

%e0%b4%ae%e0%b4%b2%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

ക്വാലാലംബൂര്‍: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവാദ പ്രസ്താവനയുടെ പേരില്‍ വിവാദ ഇന്ത്യന്‍ ഇസ്‌ലാംമത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ മലേഷ്യന്‍ പൊലിസ് ചോദ്യം ചെയ്യും. ആഭ്യന്തരമന്ത്രി മുഹ്‌യുദ്ദീന്‍ യാസീനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം നായിക്കിനെ തല്‍ക്കാലം ഇന്ത്യക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്നും മലേഷ്യന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ അദ്ദേഹത്തിനെതിരായ പരാതികളില്‍ അന്വേഷണം നടത്തും. നിലവില്‍ മലേഷ്യയില്‍ നായിക്കിനെതിരേ 15 കേസുകളുണ്ട്.

ഭീകരപ്രവര്‍ത്തനവുമായും കള്ളപ്പണം വെളുപ്പിക്കലുമായും ബന്ധമുണ്ടെന്നാരോപിച്ച് സാക്കിര്‍ നായിക്കിനെതിരെ ഇന്ത്യയില്‍ നടപടി ആരംഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം മലേഷ്യയിലേക്കു കടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മലേഷ്യയില്‍ കഴിയുന്ന നായിക്കിന് കഴിഞ്ഞ സര്‍ക്കാരാണ് സ്ഥിരതാമസം അനുവദിച്ചത്. എന്നാല്‍ തുടര്‍ന്നും നായിക്ക് വിവാദപ്രസ്താവനകള്‍ നടത്തിക്കൊണ്ടിരുന്നു. മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് മലായ് പ്രധാനമന്ത്രിയേക്കാള്‍ വിശ്വാസവും കൂറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്നാണ് സാക്കിര്‍ നായിക് അടുത്തിടെ പ്രസ്താവിച്ചത്. ഇതു വിവാദമായതോടെ അദ്ദേഹത്തിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഏജന്‍സികള്‍ രണ്ട് തവണ സാക്കിര്‍ നായിക്കിന് വേണ്ടി ഇന്റര്‍പോളിനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരാകരിക്കുകയായിരുന്നു. ചൈനക്കാര്‍ മലേഷ്യ വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പ്രകോപനപരമായ പ്രസംഗം നടത്തുന്ന നായിക്കിനെ നാടുകടത്തണമെന്ന് ബുധനാഴ്ച നടന്ന മലേഷ്യന്‍ മന്ത്രിസഭാ യോഗത്തില്‍ രണ്ട് മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നായിക്കിന്റെ ജീവന് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമുള്ളതിനാല്‍ അദ്ദേഹത്തെ ഇന്ത്യക്കു കൈമാറേണ്ടെന്നാണ് പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് വ്യക്തമാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago