HOME
DETAILS
MAL
വീട് കുത്തിത്തുറന്ന് മൂന്നരപവന്‍ സ്വര്‍ണാഭരണവും പണവും കവര്‍ന്നു
backup
June 05 2017 | 20:06 PM
മഞ്ചേരി: വീട് കുത്തിത്തുറന്ന് മൂന്നരപവന്‍ സ്വര്‍ണാഭരണവും 25000 രൂപയും കവര്‍ന്നു. മഞ്ചേരി പയ്യനാട് ചോലക്കലില്‍ ചോലക്കല്‍വീട്ടില്‍ മുഹമ്മദാലിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച്ച രാത്രി വീട്ടുകാര്‍ നോമ്പുതുറന്ന് ടൗണിലേക്കു പോയ സമയത്തായിരുന്നു മോഷണം. വീട്ടുകാര്‍ തിരിച്ചെത്തുമ്പോള്‍ വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാര പൊളിച്ചാണ് ആഭരണങ്ങളും പണവും കവര്‍ന്നതെന്ന് പൊലിസ് പറഞ്ഞു. വിരലടയാള വിദഗ്ധര്‍ ഇന്നലെ സംഭവസ്ഥലെത്തെത്തി പരിശോധന നടത്തി. മഞ്ചേരി എസ്.ഐയുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്തിലേറെ മോഷണങ്ങളാണ് മഞ്ചേരിയിലും പരിസരങ്ങളിലുമായി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."