HOME
DETAILS

പ്രകൃതിയുടെ പച്ചപ്പിനായി നാടെങ്ങും പരിസ്ഥിതി ദിനാചരണം

  
backup
June 05 2017 | 20:06 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%be-2

 


കൊണ്ടോട്ടി: ലോക പരിസ്ഥിതി ദിനത്തില്‍ കുരുന്നുകള്‍ മുതല്‍ വൃദ്ധര്‍ വരെ തൈകള്‍ നട്ടും പരിപാലിച്ചും ഭൂമിക്ക് പച്ചപ്പൊരുക്കി. പള്ളിക്കല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി രണ്ട് വര്‍ഷം നടപ്പാക്കിയ ഒരാള്‍ ഒരു മരം പരിപാടിയുടെ ഭാഗമായി നട്ട തൈകള്‍ പരിപാലിച്ചു.കൊണ്ടോട്ടി-തിരൂരങ്ങാടി റോഡില്‍ കൂട്ടാലുങ്ങല്‍, അയനിക്കാട്, തറയിട്ടാല്‍ ഭാഗങ്ങളില്‍ നട്ടിരുന്ന നാനൂറിലധികം തൈകളാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാലിച്ചത്. ലത്തീഫ് കൂട്ടാലുങ്ങല്‍, ജമാല്‍ കരിപ്പൂര്‍, ജാഫര്‍ അലി അനീകാടന്‍, കെ.കെ റഹീസ്, റമീസ് കുന്നേകാടന്‍, ഒ.പി ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കൊണ്ടോട്ടി: പരിസ്ഥിതിദിനത്തില്‍ രണ്ടുനൂറ്റാണ്ട് പഴക്കമുളള ആല്‍മരത്തിന് തറയിട്ടാല്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആദരം. പള്ളിക്കല്‍ പഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീന ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ലത്തീഫ് കൂട്ടാലുങ്ങല്‍ അധ്യക്ഷനായി.
കൊണ്ടോട്ടി:എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് പരിസ്ഥിതിദിനാചരണം ജില്ലാ വൈസ് പ്രസിഡന്റ് ഇ.അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് പരിസ്ഥിതിദിന സന്ദേശം നല്‍കി. പി. അഫ്തറലി അധ്യക്ഷനായി.
കിഴിശ്ശേരി: കുഴിമണ്ണ സെക്കന്റ് സൗത്ത് ജി.എല്‍.പി സ്‌കൂളില്‍ കരനെല്‍കൃഷി നടത്തി. പി.ടി.എ പ്രസിഡന്റ് എ. മുഹമ്മദ്, പ്രധാനാധ്യാപകന്‍ കെ. മുഹമ്മദ് കാസിം സംബന്ധിച്ചു.
കൊണ്ടോട്ടി: പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ് എന്‍.എസ്.എസ് യൂനിറ്റ് നടത്തിയ പരിസ്ഥിതി ദിനാചരണം പ്രിന്‍സിപ്പല്‍ പ്രഫ.എന്‍. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.എം. മുഹമ്മദ് മദനി വൃക്ഷതൈ നടീല്‍ നിര്‍വഹിച്ചു. ചെറുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.എ ജലീല്‍ ഗ്രീന്‍ കാംപസ് പ്രഖ്യാപനം നടത്തി.
കൊണ്ടോട്ടി: മൊറയൂര്‍ വി.എച്ച്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സലീം മാസ്റ്റര്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ ഹസന്‍ ബഷീര്‍, മാനേജര്‍ കുഞ്ഞുട്ടി സംസാരിച്ചു.
പുളിക്കല്‍: ഐക്കരപ്പടി ഭാരത് കോളജില്‍ ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇസ്മാഈല്‍ അയ്യനാരി അധ്യക്ഷനായി.
കിഴിശ്ശേരി: ടൗണ്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈ നടല്‍ കുഴിമണ്ണ വില്ലേജ് ഓഫിസര്‍ സുലൈമാന്‍ നിര്‍വഹിച്ചു. നിസാര്‍ പെരിങ്ങാടെന്‍, ഇര്‍ഷാദ് മേക്കാടന്‍ സംബന്ധിച്ചു.
പള്ളിക്കല്‍: പുത്തൂര്‍ പള്ളിക്കല്‍ എ.എം.യു.പി സ്‌കൂളില്‍ കര്‍ഷക അവാര്‍ഡ് ജേതാവ് ജൈവ കര്‍ഷകന്‍ മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ. ഇബ്രാഹീം, പി.ടി.എ പ്രസിഡന്റ് വി. ഹംസ, എം.ടി.എ പ്രസിഡന്റ് എന്‍.പി. ബിന്ദു തുടങ്ങിയവര്‍ സംബന്ധിച്ചു.
കൊണ്ടോട്ടി: മേലങ്ങാടി ജി.വി.എച്ച്.എസ്.എസില്‍ പരിസ്ഥിതി ദിനത്തില്‍ പ്ലാസ്റ്റിക്ക് വിമുക്തമായി പ്രഖ്യാപിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. നഫീസ ഉദ്ഘാടനം ചെയ്തു പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം പ്രഖ്യാപനം കൗണ്‍സിലര്‍ ചുക്കാന്‍ ബിച്ചു നിര്‍വഹിച്ചു. വൃക്ഷത്തൈ നടീല്‍ കൊണ്ടോട്ടി കൃഷി അസി.പ്രോജക്ട് ഓഫിസര്‍ സൈഫുന്നീസ, ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്ക് ഉ്ദഘാടനം കൃഷി ഓഫിസര്‍ ബീന നായര്‍ എന്നിവര്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപിക ലതാ ശ്രീനിവാസ് അധ്യക്ഷയായി.
കൊണ്ടോട്ടി: മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പരിസ്ഥിതി വാരാചരണത്തിന്റെ മണ്ഡലംതല ഉദ്ഘാടനം പി.എ ജബ്ബാര്‍ ഹാജി നിറവഹിച്ചു. എ. മുഹ്‌യുദ്ദീന്‍ അലി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഷ്‌റഫ് മടാന്‍ സംബന്ധിച്ചു.
കൊണ്ടോട്ടി: മുതുവല്ലൂര്‍ പഞ്ചായത്ത് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി വൃക്ഷത്തൈ നടല്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സഗീര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റഹ്മ മുജീബ് അധ്യക്ഷയായി.
പുളിക്കല്‍: പേങ്ങാട് ബി.ടി.എം.എ.എം.യു.പി സ്‌കൂളില്‍ പി.ടി.എ പ്രസിഡന്റ് ബദറു പേങ്ങാട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എന്‍.ഖൈറുന്നിസ,ടി.പി. മുകേഷ് സംബന്ധിച്ചു.
കൊണ്ടോട്ടി: തുറക്കല്‍ പനയം പറമ്പ് വിന്നേഴ്‌സ് ക്ലബ് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഭൂമിക്കൊരു വലയം' പരിപാടി കൗണ്‍സിലര്‍ കെ.പി. മനോജ് ഉദ്ഘാടനം ചെയ്തു. അഫീഫ് അധ്യക്ഷനായി.ടി. ഷംസുദ്ദീന്‍ ക്ലാസെടുത്തു.
കൊണ്ടോട്ടി: മുതുവല്ലൂര്‍ മാനീരി യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച 'ഭൂമിക്ക് ഒരു തണല്‍' പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍ ഉദ്ഘാടനം ചെയ്തു. പി. ബഷീര്‍ മുതുവല്ലൂര്‍ അധ്യക്ഷനായി. എം.എം അബ്ദുറഹ്മാന്‍ ഫൈസി പരിസ്ഥിതി ദിന സന്ദേശം നല്‍കി.
വാഴയൂര്‍: പൊന്നേംപാടം ഗ്രാമോദ്ധാരണസംഘം ലൈബ്രറി പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ നടല്‍ പ്രസിഡന്റ് പി.പി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.
കരുവാങ്കല്ല്: അല്‍ഹുദ ഇംഗ്ലീഷ് സ്‌കൂളിലെ പരിസ്ഥിതിദിനാഘോഷം പ്രിന്‍സിപ്പല്‍ ഇ.ടി മുഹമ്മദ് ഷമീം ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈകള്‍ നടീല്‍, മഴക്കുഴി നിര്‍മാണം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ നടത്തി.
മലപ്പുറം: ജില്ലാ പഞ്ചായത്ത്, ഫ്രണ്ട്‌സ് ഓഫ് നാച്വര്‍, ജില്ലാ ഭരണകൂടം, ജില്ലാ ശുചിത്വ മിഷന്‍ എന്നിവയുടെ പരിസ്ഥിതിദിനാചരണ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തിന് മുന്‍വശം ആര്യവേപ്പ് തൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. 'ഗ്രീന്‍ ആന്‍ഡ് ക്ലീന്‍' സിവില്‍ സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ വിവിധ ഇടങ്ങളില്‍ തൈകള്‍ നടും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ഫ്രന്റ്‌സ് ഓഫ് നാച്ചര്‍ ജനറല്‍ സെക്രട്ടറി റഫീഖ് ബാബു, മലപ്പുറം ചാപ്റ്റര്‍ പ്രസിഡന്റ് റോഷന്‍ അരീക്കോട്, ഹമീദ് കുറുവ പങ്കെടുത്തു.
മലപ്പുറം: മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ഒരു മരം ഒരു വരം കാംപയിന്‍ മണ്ഡലംതല ഉദ്ഘാടനം വൃക്ഷത്തൈ നട്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു.
പ്രസിഡന്റ് ബാവ വിസപ്പടി, ജനറല്‍ സെക്രട്ടറി കെ.എന്‍ ഷാനവാസ്, മുജീബ് കാടേരി, കെ.ടി അഷ്‌റഫ്, അഡ്വ. എം.കെ.സി നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
മലപ്പുറം: കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. കെ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് കെ അബ്ദുല്ല അധ്യക്ഷനായി.
ഒറ്റത്തറ: പാട്ടുപാറകുളമ്പ എ.എം.എല്‍.പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്ക് ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ കെ.എം സുബൈര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദ് അധ്യക്ഷനായി.
എടവണ്ണപ്പാറ: ചീക്കോട് കെ.എകെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കൃഷിഭവനുമായി സഹകരിച്ച് നടത്തിയ പരിസ്ഥിതി ദിന പരിപാടി ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ് ഉദ്ഘാടനം ചെയ്തു.റഹ്മാന്‍ വെട്ടുപാറ അധ്യക്ഷനായി. കൃഷി ഓഫിസര്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
ഒളവട്ടൂര്‍: എച്ച്.ഐ.ഒ.എച്ച്.എസില്‍ നിര്‍മിച്ച ജൈവ വൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കെ.പി സുഹറയും മരത്തൈ നടല്‍ ഉദ്ഘാടനം മാനേജര്‍ എം.മുഹമ്മദും നിര്‍വഹിച്ചു.കെ.പി മുഹമ്മദ് അധ്യക്ഷനായി.
എടവണ്ണപ്പാറ: വാവൂര്‍ എം.എച്ച്.എം.എ.യു.പി സ്‌കൂളില്‍ വൃക്ഷത്തൈ നട്ട് പി.ടി.എ പ്രസിഡന്റ് റഹ്മാന്‍ വെട്ടുപാറ ഉദ്ഘാടനം ചെയ്തു.വാസുദേവന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
എടവണ്ണപ്പാറ: എസ്.കെ.എസ്.എസ്.എഫ് എടവണ്ണപ്പാറ മേഖല വിഖായ പരിസ്ഥിതിദിന പരിപാടി വൃക്ഷത്തൈ നട്ട് ജില്ലാ വൈസ് പ്രസിഡന്റ് ഉമര്‍ ദാരിമി പുളിയക്കോട് നിര്‍വഹിച്ചു. മന്‍സൂര്‍ മാസ്റ്റര്‍, ശുക്കൂര്‍ വെട്ടത്തൂര്‍, യൂനുസ് ഫൈസി, സമദ് മാസ്റ്റര്‍, സവാദ് മുണ്ടുമുഴി, ജംശീദ്, ബുശൈര്‍ പങ്കെടുത്തു.
മലപ്പുറം: എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കോട്ടപ്പടി ബ്ലോക്ക് ആശുപത്രി പരിസരത്ത് വൃക്ഷത്തൈ നട്ടു. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.പി ബാസിത്ത് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി പി.എസ് കൃഷ്ണദാസ്, പ്രസിഡന്റ് എന്‍ ഹക്കീം നേതൃത്വം നല്‍കി.
മങ്കട: ബ്ലോക്ക് പഞ്ചായത്തില്‍ വൃക്ഷത്തൈ നട്ട് ബ്ലോക്ക് പ്രസിഡന്റ് സഹീദ എലിക്കോട്ടില്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു.
പുഴക്കാട്ടരി മണ്ഡലം യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പുഴക്കാട്ടിരി ആശുപത്രിയില്‍ വൃക്ഷത്തൈനടലും വിതരണവും നടത്തി. തൈ നടല്‍ അങ്ങാടിപ്പു ബ്ലോക്ക് പ്രസിഡന്റ് കെ.എസ് അനീഷ് നിര്‍വഹിച്ചു. തൈ വിതരണം പുഴക്കാട്ടിരി മണ്ഡലം പ്രസിഡന്റ് പി.ആര്‍ ശശി മേനോന്‍ നിര്‍വഹിച്ചു.
പുഴക്കാട്ടിരി പഞ്ചായത്തിലെ പരിസ്ഥിതിദിനാചരണം ചെവ്വാണ എല്‍.പി സ്‌കളില്‍ വൃക്ഷത്തൈകള്‍ നട്ട് മങ്കട ബ്ലോക്ക് പഞ്ചായത്തു സ്ഥിരം സമിതി അധ്യക്ഷന്‍ പി.ആര്‍ ശശി മേനോന്‍ ഉദ്ഘാടനം ചെയ്തു.
വെട്ടത്തൂര്‍: സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന 'ഒരുപഠിതാവ് ഒരു മരം'പദ്ധതിയുടെ വ്യക്ഷതൈ വിതരണവും പച്ചക്കറി വിത്ത് വിതരണത്തിന്റെയും പഞ്ചായത്ത്തല ഉദ്ഘാടനം വേങ്ങൂര്‍ എ.എം.എച്ച്.എസ് സ്‌കൂളില്‍ വെട്ടത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ നിര്‍വഹിച്ചു. സ്‌കൂള്‍ അധ്യാപിക നാജിയത്ത് ടീച്ചര്‍ ക്ലാസെടുത്തു. പ്രേരക് അഷ്‌റഫ് മണ്ണാര്‍മല, സി. ശ്രീജ, പ്രഭാകരന്‍ സംസാരിച്ചു.
ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ ഹൈസ്‌കൂളിലെ സ്‌കൗട്ട് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ കറിവേപ്പിലത്തോട്ടം നിര്‍മിച്ചു. പരിസ്ഥിതി ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എന്‍. കുഞ്ഞീതു അധ്യക്ഷനായി.
വെട്ടത്തൂര്‍: പച്ചീരി എ.യു.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ കെ.ഐ അബ്ദുല്ല അധ്യക്ഷനായി.
മണ്ണാര്‍മലക്കാര്‍ ഫേസ്ബുക്ക് കൂട്ടായ്മ പച്ചീരി എ.യു.പി സ്‌കൂളിലെ വിദ്യാര്‍കള്‍ക്ക് സൗജന്യമായി പച്ചക്കറിവിത്തുക്കള്‍ വിതരണം ചെയ്തു. കെ ജലീല്‍ ഉദ്ഘാടനം ചെയ്തു.
തച്ചിങ്ങനാടം അരീച്ചോലയില്‍ യുനൈറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ വൃക്ഷത്തൈ നടീലും പരിസര ശുചീകരണവും നടത്തി. കീഴാറ്റൂര്‍ പഞ്ചായത്തംഗം പി.കെ അനസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി.പി ഫൈസല്‍ അധ്യക്ഷനായി. ജെ.പി.എച്ച്.എന്‍ ശ്രീജ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു.
മുള്ള്യാകുര്‍ശ്ശി: പി.ടി.എം.എ.യു.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി രക്ഷാകര്‍തൃ സംഗമം നടത്തി. ജൈവ വൈവിധ്യം, ജലസംരക്ഷണം എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കീഴാറ്റൂര്‍ പഞ്ചായത്തംഗം ഉസ്മാന്‍ കൊമ്പന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.ടി അബ്ദുന്നാസര്‍ അധ്യക്ഷനായി.
കൊണ്ടോട്ടി: ഭൂമിക്കൊരു തണല്‍ ഭാവിക്കൊരു കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.ബി.വി ഈസ്റ്റ് ജില്ലാ പരിസ്ഥിതി വാരാചരണം കൊണ്ടോട്ടി മേഖല തല ഉദ്ഘാടനം തുറക്കല്‍ അല്‍ ഹിദായ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കാംപസില്‍ വൃക്ഷതൈ നട്ട് അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍ നിര്‍വഹിച്ചു.
പി.എ ജബ്ബാര്‍ ഹാജി, കരീം മുസ്‌ലിയാര്‍ തറയിട്ടാല്‍, കെ.പി ബാപ്പു ഹാജി, അസ്‌ലഹ് മുതുവല്ലൂര്‍, മുബാറക് കൊട്ടപ്പുറം, ഖാജാ നിസാമി, സഫ്‌വാന്‍ മുതുപറമ്പ്, ആദില്‍ തുറക്കല്‍, ജദീര്‍ തനിയമ്പുറം, റാശിദ് മുണ്ടംപറമ്പ്, ബാദുഷ പേങ്ങാട് സംബന്ധിച്ചു.
കൊണ്ടോട്ടി: വാഴയൂര്‍ പഞ്ചായത്തില്‍ ഓണസദ്യ കെങ്കേമമാക്കാന്‍ ജൈവപച്ചക്കറി കൃഷിയുമായി വീട്ടമ്മമാര്‍ രംഗത്ത്. പൊന്നേംപാടം ഗ്രാമോദ്ധാരണസംഘം ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിലാണ് ജൈവപച്ചക്കറി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ലൈബ്രറി പച്ചക്കറി വിത്തുകളും തൈകളും വനിതകള്‍ക്ക് വിതരണം ചെയ്തു. പുളിക്കല്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തൈകളുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.പി മൂസ നിര്‍വഹിച്ചു. പി.പി ഹരിദാസന്‍ അധ്യക്ഷനായി.
മലപ്പുറം: പരിസ്ഥിതി ദിനത്തില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം തൈകള്‍ നട്ടു. ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹാമിദ് സാലിം, ജില്ലാ പ്രസിഡന്റ് പി. മിയാന്‍ദാദ്, ജില്ലാ സെക്രട്ടറി അനസ് വി, വി.പി.എ ശാക്കിര്‍, അബ്ദുറഹ്മാന്‍ തിരൂര്‍ സംബന്ധിച്ചു.
ചട്ടിപ്പറമ്പ്: ഈസ്റ്റ് കോഡൂര്‍ യുവജന കലാ കായിക വേദി പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈകള്‍ നട്ട് ബ്ലോക്ക് പഞ്ചായത്തംഗം എം.കെ മുഹ്‌സിന്‍ ഉദ്ഘാടനം ചെയ്തു. പി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി.
മലപ്പുറം: ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷനും ഫോട്ടോഗ്രാഫി ക്ലബും സംയുക്തമായി മലപ്പുറത്ത് പരിസ്ഥിതി വിഷയം സംബന്ധിച്ച് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു.
150-ഓളം ഫോട്ടോകള്‍ പ്രദര്‍ശന നഗരിയില്‍ തയാറാക്കി. പി.ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശശികുമാര്‍ മങ്കട അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ജി രോഷിത്, ജില്ലാ ഫോട്ടോഗ്രാഫി ക്ലബ് കോഡിനേറ്റര്‍ മുരളി ഐറിസ്, ഷനൂപ് വാഴക്കാട്, ഷംസു എടവണ്ണ, ഡൂഷര്‍ അഷ്‌റഫ് സംസാരിച്ചു.
കൊണ്ടോട്ടി: ഇ.എം.ഇ.എ ട്രെയ്‌നിങ് കോളജ് യൂനിയന്റെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ വിതരണം, വൃക്ഷത്തൈ നടല്‍, ബോധവല്‍ക്കരണ ക്ലാസ്, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രശാന്ത് ബാവ ക്ലാസെടുത്തു. വൃക്ഷത്തൈ വിതരണം കാംപസില്‍ തൈ നട്ട് കെ.സുസ്മി നിര്‍വഹിച്ചു. യൂനിയന്‍ ചെയര്‍മാന്‍ ടി.ഷഹീദലി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഒ.കെ ഹഫ്‌സ മോള്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.
മലപ്പുറം: പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം കോട്ടക്കുന്നില്‍ വൃക്ഷതൈകള്‍ നട്ടു. എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി.സി വേലായുധന്‍കുട്ടി അധ്യക്ഷനായി.
മലപ്പുറം: മൈലപ്പുറം എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പുഴയുടെ തീരത്ത് വൃക്ഷത്തൈകള്‍ നട്ടു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി.ഹുസൈന്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കി. പരിസ്ഥിതി ദിന കാംപസ്, പോസ്റ്റര്‍ നിര്‍മാണം തുടങ്ങിയ മത്സരങ്ങള്‍ നടത്തി. വിജയികള്‍ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സമ്മാനവിതരണം നടത്തി.
അങ്ങാടിപ്പുറം: പുത്തനങ്ങാടി ശുഹദാ ഇസ്‌ലാമിക് കോളജില്‍ വൈസ് പ്രിന്‍സിപ്പല്‍ ജലീല്‍ ഹുദവി തൈനട്ട് ഉദ്ഘാടനം ചെയ്തു. കോളജ് വിദ്യാര്‍ഥി സംഘടന(സിസ) പ്രസിഡണ്ട് ജസീം അനസ് വെള്ളില അധ്യക്ഷനായി.
ഐക്കരപ്പടി: ചെറുകാവ് പഞ്ചായത്ത്തല പരിസ്ഥിതി ദിനാഘോഷം ഐക്കരപ്പടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
പെരിന്തല്‍മണ്ണ: അലിഗഡ് മലപ്പുറം യൂണിവേഴ്‌സിറ്റി കാംപസില്‍ ആയിരത്തോളം മരം നട്ട് ദിനാചരണം ആചരിച്ചു. ഔഷധ സസ്മായ കുമിഴ് മരം നട്ട് മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ പ്രൊഫ.കെ അബ്ദുല്‍ റഷീദ്, പി.ആര്‍ നരേന്ദ്രദേവ്, കൃഷ്ണപ്രസാദ്, കെ.പി രാമദാസ്, ഡോയജയകൃഷ്ണന്‍, ലില്ലിക്കുട്ടി, കെ.പി രാമന്‍ദാസ്, ഡോ.ആലസന്‍കുട്ടി, അധ്യാപക, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago