കൊടുവള്ളി മണ്ഡലം വൈറ്റ് ഗാര്‍ഡ് സഹായ ഹസ്തവുമായി നിലമ്പൂരില്‍
കൊടുവള്ളി: പ്രളയ ജലത്തില്‍ ചെളിയും മാലിന്യവും നിറഞ്ഞ വീട്ടുകാര്‍ക്ക് സഹായ ഹസ്തവുമായി മുസ്‌ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സേവന വിഭാഗമായ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ നിലമ്പൂരിലെത്തി. കൊടുവള്ളി നിയോജക മണ്ഡലം വൈറ്റ് ഗാര്‍ഡ് അംഗങ്ങളാണ് പ്രളയം മൂലം കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ പുനരധിവാസ ക്ലീനിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പോത്ത്കല്ല് പഞ്ചായത്തിലെ അമ്പൂട്ടാന്‍ പൊട്ടിയില്‍ പൂര്‍ണ്ണമായും മണ്ണിനാല്‍ മൂടപ്പെട്ട നാലു വീടുകളും വീട്ടുപകരണങ്ങളും വൃത്തിയാക്കി കുടുംബങ്ങള്‍ക്ക് ആശ്വാസം പകരാന്‍ സംഘത്തിന് കഴിഞ്ഞു. മണ്ഡലം കോഡിനേറ്റര്‍ നൗഷാദ് പന്നൂര്‍, ക്യാപ്റ്റന്‍ സുബൈര്‍, കിഴക്കോത്ത് പഞ്ചായത്ത് കോഡിനേറ്റര്‍ ഷമീര്‍ പറക്കുന്ന്, ക്യാപ്റ്റന്‍ ഷമീര്‍ കത്തറമ്മല്‍ കൊടുവള്ളി മുന്‍സിപ്പല്‍ കോര്‍ഡിനേറ്റര്‍ കാദര്‍ കുട്ടി നരൂക്കില്‍, ക്യാപ്റ്റന്‍ മുജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറ്റ് ഗാര്‍ഡ് നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍വ്വരാലും പ്രശംസിക്കപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."