തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള കശാപ്പുശാല നവീകരിക്കുന്നു
മക്ക: വര്‍ഷം തോറും പുണ്യ ഭൂമിയിലെത്തുന്ന ഹാജിമാരുടെ വര്‍ധനവ് കണക്കിലെടുത്ത് കശാപ്പു ശാല നവീകരിക്കുന്നു. ഇതിന്റെ ഭാഗമായി പുണ്യസ്ഥലങ്ങളില്‍ പുതിയ കശാപ്പുശാലകള്‍ നിര്‍മിക്കുമെന്ന് ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സഊദി അറേബ്യയുടെ പദ്ധതിയായ 'അദാഹി' അഡൈ്വസര്‍ വലീദ് ഫഖീഹ് വെളിപ്പെടുത്തി. ഘട്ടം ഘട്ടമായി അമ്പത് ലക്ഷം കാലികളെ ബലിയറുക്കുന്നതിന് ശേഷിയുള്ള കശാപ്പുശാലകള്‍ നിര്‍മിക്കാനാണ് പദ്ധതി. നിലവില്‍ ഇത് പത്ത് ലക്ഷമാണ്. ഏറ്റവും ഉയര്‍ന്ന രീതിയില്‍ യന്ത്രവല്‍ക്കരണം പാലിക്കുന്ന പുതിയ കശാപ്പുശാലകള്‍ രൂപകല്‍പന ചെയ്തു വരികയാണ്. ഒമ്പതു മാസത്തിനുള്ളില്‍ പുതിയ കശാപ്പുശാലകളുടെ രൂപകല്‍പന പൂര്‍ത്തിയാകും. ഇതിനു ശേഷം ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കി തുടങ്ങും. പദ്ധതിയുടെ സാധ്യതാപഠനം പൂര്‍ത്തിയായിട്ടുണ്ട്.
ബലി മൃഗങ്ങളുടെ മുഴുവന്‍ അവശിഷ്ടങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് പുതിയ പദ്ധതി നടപ്പാക്കുക. മാലിന്യങ്ങളും അവശിഷ്ടങ്ങളും പുനരുപയോഗ ഊര്‍ജവും ജൈവ വളവും ഉല്‍പാദിപ്പിക്കുന്നതിന് ഉപയോഗിക്കും.സൗദി, സ്പാനിഷ് കമ്പനികള്‍ അടങ്ങിയ കണ്‍സോര്‍ഷ്യമാണ് കശാപ്പുശാലകളുടെ രൂപകല്‍പന തയാറാക്കുന്നതിനുള്ള കരാര്‍ നേടിയിരിക്കുന്നത്. നിലവിലെ കശാപ്പു ശാലകളുടെ പ്രവര്‍ത്തനം ഹജ് ദിവസങ്ങളില്‍ സ്പാനിഷ് കമ്പനി അധികൃതര്‍ നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്തത്തിന്റെ ഭാരം നേരിട്ട് മനസ്സിലാക്കാനാണ് സ്പാനിഷ് കമ്പനിക്ക് നേരിട്ട് കാണാന്‍ അനുമതി നല്‍കിയത് പരമാവധി 84 മണിക്കൂറിനകം എല്ലാ ഹാജിമാരുടെയും ബലി കര്‍മം നിര്‍വഹിക്കേണ്ടതുണ്ട്. ഇതിനാലാണ് നിലവിലെ അവസ്ഥയില്‍ നിന്നും ചുരുങ്ങിയ സമയത്തിനുളില്‍ കൂടുതല്‍ കാലികളെ കശാപ്പ് ചെയ്യാനുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."